Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാക്​സി...

ടാക്​സി ഡ്രൈവർക്കെതി​െര ചുമത്തിയത്​ അനാവശ്യ വകുപ്പുകളെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: യാത്രക്കാരിയുടെ പരാതിയിൽ ഉബർ ടാക്സി ഡ്രൈവർ എറണാകുളം കുമ്പളം സ്വദേശി ഷഫീഖിനെതിരെ പൊലീസ് ചുമത്തിയത് അനാവശ്യ വകുപ്പുകളെന്ന് ഹൈകോടതി. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കുണ്ടാവണമെന്ന ലക്ഷ്യത്തോടെ ആക്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ല. എന്നിട്ടും ഏത് സാഹചര്യത്തിലാണ് ജാമ്യമില്ല വകുപ്പുകൾ ചേർത്ത് ഡ്രൈവർക്കെതിരെ കേസെടുത്തതെന്ന് മനസ്സിലാവുന്നില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് നിലനിൽക്കുന്നതെന്നും മുൻകൂർ ജാമ്യം അനുവദിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ഹരജി തീർപ്പാക്കി. യാത്രക്കാരായ സ്ത്രീകളുടെ മർദനത്തിൽ പരിക്കേറ്റ ഷഫീഖ് തനിക്കെതിരായ കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മരട് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷഫീഖ് ചവിട്ടിയെന്നും അടിച്ചെന്നും ചൂണ്ടിക്കാട്ടി യുവതികള്‍ നല്‍കിയ പരാതിയിലെ കേസില്‍ എന്തുകൊണ്ടാണ് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന വകുപ്പ് ചേര്‍ത്തതെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. പരാതിയില്‍ എങ്ങനെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്ന വകുപ്പു ചേര്‍ക്കാനാവുക. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്തരം വകുപ്പുകൾ എവിടെനിന്നാണ് പഠിച്ചത്. പൊലീസുകാര്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി, അറസ്റ്റുണ്ടായാൽ ഹരജിക്കാരന് കീഴ്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story