Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ജി പ്രവേശനം: ഒന്നാം ...

പി.ജി പ്രവേശനം: ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്​

text_fields
bookmark_border
തിരുവനന്തപുരം: 2017--18 അധ്യയനവര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് (www.admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ അലോട്ട്‌മ​െൻറ് പരിശോധിക്കണം. അലോട്ട്‌മ​െൻറ് ലഭിച്ചവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചലാന്‍ പ്രിൻറൗട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 900 രൂപ, എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിന് 340 രൂപ. ഒന്ന്, രണ്ട് അലോട്ട്‌മ​െൻറുകളില്‍ പ്രവേശനം ലഭിച്ച് അഡ്മിഷന്‍ ഫീസ് ഒടുക്കിയവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അലോട്ട്‌മ​െൻറ് മെമ്മോ കാണുക. ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളിലാണ് അഡ്മിഷന്‍. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഡ്മിഷന്‍ എടുക്കണം. മെമ്മോയില്‍ പറഞ്ഞസമയത്ത് അതത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കാത്തവരുടെ അലോട്ട്‌മ​െൻറ് റദ്ദാകും. അവരെ യാതൊരു കാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മ​െൻറുകളില്‍ പരിഗണിക്കില്ല. രണ്ടാം അലോട്ട്‌മ​െൻറിനുശേഷം കോളജുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രകാരം തങ്ങളുടെ ഹയര്‍ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്‌മ​െൻറ് ലഭിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍നിന്ന് ടി.സി വാങ്ങിയശേഷം പുതിയ അലോട്ട്‌മ​െൻറ് പ്രകാരമുള്ള കോളജില്‍ അഡ്മിഷന്‍ എടുക്കണം. അലോട്ട്‌മ​െൻറ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കിൽ തുടര്‍ന്നുള്ള അലോട്ട്‌മ​െൻറുകളില്‍ പരിഗണിക്കപ്പെടുന്നതിന് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്‌മ​െൻറ് ലഭിച്ച കോളജില്‍ അഡ്മിഷന്‍ എടുക്കണം. അഡ്മിഷന്‍ എടുത്തവര്‍ ആ സീറ്റില്‍ സംതൃപ്തരാണെങ്കില്‍ ഒക്‌ടോബര്‍ ഒമ്പത് വൈകുന്നേരം അഞ്ചിന് മുമ്പ് അവരുടെ ഹയര്‍ഓപ്ഷനുകള്‍ നീക്കം ചെയ്യണം. നിലനിര്‍ത്തപ്പെടുന്ന ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുവരുന്ന അലോട്ട്‌മ​െൻറുകളില്‍ പരിഗണിക്കുന്നതും പുതിയ അലോട്ട്‌മ​െൻറ് ലഭിക്കുന്നപക്ഷം ആ സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story