Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽ ബഹളം; യുവതിയെയും ...

കാറിൽ ബഹളം; യുവതിയെയും യുവാവിനെയും നാട്ടുകാർ പൊലീസിലേൽപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് ബഹളംെവച്ച് പുറത്തേക്ക് ചാടാൻ ശ്രമിച്ച യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും നാട്ടുകാർ തടഞ്ഞ് െപാലീസിന് കൈമാറി. പിന്നീട് യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ചു. നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കച്ചേരിത്താഴത്തേക്ക് വരുകയായിരുന്ന കാറിൽനിന്ന് യുവതി ഒച്ചവെച്ച് ഡോർ തുറന്ന് ചാടാൻ ശ്രമിച്ചതോടെ നാട്ടുകാർ കാറ് തടയുകയായിരുന്നു. മാതിരപ്പിള്ളി സ്വദേശിനിയായ യുവതിയും പത്തനംതിട്ട സ്വദേശിയായ യുവാവുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ തടിച്ചുകൂടി വിവരം അന്വേഷിച്ചതോടെ കൂടെയുള്ള യുവാവിനെ അറിയില്ലെന്നായി യുവതി. ഇതോടെ നാട്ടുകാർ യുവാവിനെതിരെ തിരിഞ്ഞു. അതോടെ, ഇത് ഞങ്ങളുടെ കുടുംബ പ്രശ്നമാണന്നും നാട്ടുകാർ ഇടപെടേണ്ടന്നുമുള്ള നിലപാടിലായി യുവതി. സംഭവമറിയാൻ നാട്ടുകാർ കൂടിയതോടെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ യുവാവിനൊപ്പം കറങ്ങാനിറങ്ങിയതാണ് രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെന്ന് കണ്ടെത്തി. ഇതോടെ ഭർത്താവിനെ വിളിച്ചുവരുത്തി യുവതിയെ പറഞ്ഞയക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story