Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടം ചെയ്ത വാഹനങ്ങൾ ...

കണ്ടം ചെയ്ത വാഹനങ്ങൾ നീക്കാൻ നഗരസഭ

text_fields
bookmark_border
മൂവാറ്റുപുഴ: മാർക്കറ്റ് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും തള്ളിയ കണ്ടം ചെയ്ത വാഹനങ്ങൾ നീക്കാൻ നഗരസഭ നോട്ടീസ് നൽകി. കോടികൾ മുടക്കി നഗരസഭ നിർമിച്ച മാർക്കറ്റ് ബസ് സ്റ്റാൻഡും പരിസരവും പൊളിവണ്ടികളുടെ താവളമായി മാറിയിരിക്കുന്നുവെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് ഇവ നീക്കാനാവശ്യപ്പെട്ട് ഉടമസ്ഥർക്ക് നഗരസഭ നോട്ടീസ് നൽകിയത്. വാഹനങ്ങൾ നീക്കാനാവശ്യപ്പെട്ട് െപാലീസിൽ പരാതിപ്പെടുന്നതിനും ചെയർപേഴ്സൺ ഹെൽത്ത് വിഭാഗത്തിന് നിർദേശം നൽകി. മാർക്കറ്റ് ബസ് സ്റ്റാൻഡിന് പുറമെ മാർക്കറ്റ് റോഡിലും ഗതാഗത തടസ്സം സൃഷ്ടിച്ച് വാഹനങ്ങൾ പൊളിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരം പൊളിവണ്ടികളുടെ കേന്ദ്രമായി മാറിയിട്ട് നാളുകളായി. ബസ് സ്റ്റാൻഡ് സമുച്ചയത്തി​െൻറ മുന്നിലും സ്റ്റാൻഡിലുമായാണ് കാർ മുതൽ ലോറി വരെയുള്ള വാഹനങ്ങൾ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാർ അടക്കം രംഗത്തുവന്നെങ്കിലും നടപടി എടുത്തിരുന്നില്ല. വാഹന ഭാഗങ്ങളുടെ മാലിന്യം തള്ളുന്നതും ഇവിടെത്തന്നെയാണ്. പൊളിവണ്ടികൾ അടക്കം ബസ് സ്റ്റാൻഡ് കൈയടക്കിയതോടെ ബസുകൾ പലതും ഇങ്ങോട്ട് എത്താതായി. യാത്രക്കാരും തിരിഞ്ഞുനോക്കാറില്ല. തൊടുപുഴ, പിറവം, ആരക്കുഴ, കോട്ടയം തുടങ്ങിയ മേഖലകളിൽനിന്നും വരുന്ന ബസുകളാണ് മാർക്കറ്റ് സ്റ്റാൻഡിൽ എത്തേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story