Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരമധ്യത്തിൽ വൈദ്യുതി...

നഗരമധ്യത്തിൽ വൈദ്യുതി പോസ്​റ്റ്​ തകർന്നു വീണു

text_fields
bookmark_border
മൂവാറ്റുപുഴ: തിരക്കേറിയ . നഗരത്തിലെ കച്ചേരിത്താഴം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പഴയപാലത്തിന് സമീപത്തെ പോസ്റ്റാണ് മറിഞ്ഞു വീണത്. ഈ സമയം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വഴിവിളക്ക് സ്ഥാപിച്ച പോസ്റ്റി​െൻറ അടിഭാഗം ജീർണാവസ്ഥയിലായിട്ട് നാളുകളായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമീപവാസികളും മറ്റും അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. തിരക്കേറിയതിനാൽ ബുധനാഴ്ച രാവിലെ മുതൽ പഴയപാലത്തിലൂടെയാണ് വടക്കുനിന്ന് നഗരത്തിലേക്ക് വന്ന വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്. ഇതിനിടെയാണ് പോസ്റ്റ് തകർന്ന് റോഡിലേക്ക് വീണത്. നഗരത്തി​െൻറ പല ഭാഗങ്ങളിൽ അടിഭാഗം ദ്രവിച്ച നിരവധി വൈദ്യുതി പോസ്റ്റുണ്ട്. ഇതെല്ലാം എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇത്തരം തൂണുകൾ നീക്കാത്തത് വൻ ദുരന്തത്തിന് വഴിെവക്കും. റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റ് ഫയർഫോഴ്സ് സംഘവും പൗരസമിതി പ്രവർത്തകരും ചേർന്ന് നീക്കി.
Show Full Article
TAGS:LOCAL NEWS 
Next Story