Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാലയ ആക്രമണങ്ങൾക്ക്​...

കലാലയ ആക്രമണങ്ങൾക്ക്​ പിന്നിൽ സി.പി.എം^പൊലീസ്​ കൂട്ടുകെട്ട്​ ^കെ.സി. വേണുഗോപാൽ

text_fields
bookmark_border
കലാലയ ആക്രമണങ്ങൾക്ക് പിന്നിൽ സി.പി.എം-പൊലീസ് കൂട്ടുകെട്ട് -കെ.സി. വേണുഗോപാൽ ആലപ്പുഴ: ജില്ലയിൽ വ്യാപകമായി പൊലീസും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ ആക്രമണം അഴിച്ചുവിടുകയാെണന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എ.പി. ആഭ്യന്തര വകുപ്പ് കൈയാളുന്ന സി.പി.എമ്മും പൊലീസും തമ്മിെല കൂട്ടുകെട്ടാണിതിന് പിന്നിൽ. പ്രകോപനം ഇല്ലാതെയാണ് എസ്.എൻ സെൻട്രൽ സ്കൂളിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെയും ജനപ്രതിനിധികൾ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് നേരിട്ടത്. എസ്.ഡി കോളജിൽ യൂനിറ്റ് പ്രസിഡൻറ് മീരക്കുനേരെ നടന്ന ആക്രമണം മനുഷ്യത്വരഹിതമാണ്‌. ഭരണവിലാസം സംഘടനകൾ അഴിഞ്ഞാടുകയാണെന്നും ആക്രമികൾക്ക് പൊലീസ് എല്ലാ സംരക്ഷണവും നൽകുകയാണെന്നും എം.പി ആരോപിച്ചു. മില്ലുടമകളുടെ വാദം ശരിയല്ല -കർഷക ഫെഡറേഷൻ ആലപ്പുഴ: നെല്ല് സംഭരിക്കുന്ന മില്ലുകാർ ഉയർത്തുന്ന വാദങ്ങൾ ശരിയല്ലെന്നും അതേക്കുറിച്ച് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും അന്വേഷിക്കണമെന്നും സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഒരു ക്വിൻറൽ നെല്ല് കുത്തിയാൽ 64 കിലോ അരിയാണ് ലഭിക്കുന്നെതന്നുള്ള മില്ലുടമകളുടെ വാദം തെറ്റാണ്. നെല്ല് പുഴുങ്ങി കുത്തിക്കൽ വ്യവസായ അടിസ്ഥാനത്തിൽ പ്രാദേശികമായി നടത്തിയ കാലഘട്ടത്തിൽ 100 കിലോ നെല്ല് കുത്തിയാൽ 72 കിലോ അരിയാണ് ലഭിച്ചിരുന്നത്. ഫെഡറേഷൻ ജനറൽബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് ജോഷി പരുത്തിക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story