Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയറി​െൻറ നാട്ടിൽ...

കയറി​െൻറ നാട്ടിൽ അഞ്ചുനാൾ ഇനി ആഘോഷത്തിളക്കം

text_fields
bookmark_border
ആലപ്പുഴ: കയറി​െൻറ നാട്ടിൽ അഞ്ചുനാൾ ഇനി കയറാഘോഷത്തി​െൻറ രാപകലുകൾ നിറയുന്ന ഉത്സവത്തിളക്കം. ഏഴാമത് കയർ കേരളക്ക് വ്യാഴാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിക്കുേമ്പാൾ ആലപ്പുഴ പൈതൃകവ്യവസായത്തി​െൻറ പ്രതീക്ഷപഥത്തിലേക്ക് നീങ്ങും. ചർച്ചകൾ, സെമിനാറുകൾ, സംവാദങ്ങൾ തുടങ്ങി കയർ മേഖലയെ പോഷിപ്പിക്കുന്നതിനുവേണ്ടിയുള്ള വിവിധ പരിപാടികളാണ് മന്ത്രി തോമസ് െഎസക്കി​െൻറ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. അന്തർദേശീയ പവിലിയൻ മന്ത്രി ജി. സുധാകരനും ദേശീയ പവിലിയൻ മന്ത്രി പി. തിലോത്തമനും ടൂറിസം മ്യൂസിയം പവിലിയൻ മന്ത്രി തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. സംസ്കാരിക സംഗമത്തി​െൻറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിർവഹിക്കുക. ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. ഡോ. ടി.എം. തോമസ് ഐസക് രചിച്ച 'കേരള കൊയർ ദി അജണ്ട ഫോർ മോഡേണൈസേഷൻ' ഇംഗ്ലീഷ് പുസ്തകം മുൻ എം.പിയും കയർ ബോർഡ് ചെയർമാനുമായ സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. കയർ ഡയറക്ടർ എൻ. പത്മകുമാർ ആദ്യപ്രതി സ്വീകരിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ. വി.കെ. രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എം.പി, അെപക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 3.30ന് എസ്.ഡി.വി സ്റ്റേഡിയത്തിൽനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ഇതേസമയം, ഇ.എം.എസ് സ്റ്റേഡിയത്തിൽ കിഷന്ത് തൃപ്പൂണിത്തുറയും സംഘവും അവതരിപ്പിക്കുന്ന താളവാദ്യമേളം അരങ്ങേറും. ഉദ്ഘാടന പരിപാടിക്കുശേഷം ചലച്ചിത്ര പിന്നണിഗായകരായ അഫ്സലും ജ്യോത്സ്നയും അവതരിപ്പിക്കുന്ന ഗാനമേള. 120 സ്റ്റാളുകളുള്ള രാജ്യാന്തര പവിലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവിലിയനുമാണ് ഇത്തവണ കയർ കേരളക്ക് തയാറായിരിക്കുന്നത്. പൂർണമായും ശീതീകരിച്ചതും എല്ലാവിധ സൗകര്യങ്ങളുമുള്ള പവിലിയനുകളാണ് രണ്ടും. ദേശീയ പവിലിയനിൽ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്. കലാപരിപാടികളും വിവിധ മത്സരങ്ങളും നടക്കുന്ന വേദിയിൽ ഒരേസമയം 1500 പേർക്കുവരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫുഡ് കോർട്ട് ഉൾപ്പെടെ സംവിധാനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കയർ കേരള: ക്യു ആർ കോഡ് ഹണ്ട് വിജയികൾ ആലപ്പുഴ: കയർ കേരളയോടനുബന്ധിച്ച് കയർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്യു ആർ കോഡ് ഹണ്ടിൽ ആലപ്പുഴ യു.ഐ.ടിയിലെ അരുൺ പ്രസാദ് 10,000 രൂപയുടെ ഒന്നാംസമ്മാനത്തിന് അർഹമായി. ക്രീം പാക്സ് ൈപ്രവറ്റ് ലിമിറ്റഡിലെ ആർ. രാഹുൽ 5000 രൂപയുടെ രണ്ടാം സമ്മാനത്തിനും യു.ഐ.ടിയിലെതന്നെ എം. വിഷ്ണു 2500 രൂപയുടെ മൂന്നാം സമ്മാനത്തിനും അർഹരായി. സ​െൻറ് ജോസഫ്സ് കോളജിലെ എയ്ഞ്ചൽ മറിയം ജോസിനാണ് നാലാംസ്ഥാനം (1000 രൂപ). കയർ കോർപറേഷൻ അങ്കണത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ക്യു ആർ കോഡ് ഹണ്ട് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരത്തിൽ കയറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച ക്യു.ആർ കോഡുകൾ സ്മാർട്ട് ഫോണി​െൻറ സഹായത്തോടെ കണ്ടെത്തുന്നതായിരുന്നു മത്സരം. രണ്ട് മണിക്കൂർ സമയമാണ് ഇതിന് അനുവദിച്ചത്. ആലപ്പുഴയുടെ ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ക്യു.ആർ ആലപ്പുഴ എന്ന പദ്ധതിക്ക് രൂപംകൊടുത്തിട്ടുണ്ട്. അതി​െൻറ ഭാഗമായാണ് ക്യു.ആർ കോഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story