Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേങ്ങര:...

വേങ്ങര: ഇടതുപക്ഷത്തിനൊപ്പം നിൽക്കണം ^ജെ.എസ്​.എസ്​

text_fields
bookmark_border
വേങ്ങര: ഇടതുപക്ഷത്തിനൊപ്പം നിൽക്കണം -ജെ.എസ്.എസ് ആലപ്പുഴ: വേങ്ങര ഉപതെരഞ്ഞെടുപ്പ് രാജ്യത്തും സംസ്ഥാനത്തും വർധിച്ചുവരുന്ന വർഗീയതക്കും മതേതരവിരുദ്ധ നിലപാടുകൾക്കും എതിരായി പ്രതികരിക്കാൻ ലഭിച്ചിരിക്കുന്ന സുവർണാവസരമാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജൻ. മോദി അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ വർധിച്ചുവരുന്നു. ഇടതുപക്ഷ പുരോഗമന മതേതര ശക്തികൾക്ക് ശക്തമായ അടിത്തറയുള്ള കേരളത്തി​െൻറ സമാധാനാന്തരീക്ഷം തകർക്കാൻ സഘ്പരിവാർ ബോധപൂർവ ശ്രമം നടത്തുന്നു. വേങ്ങരയിലെ ജനങ്ങൾ ഇടതുപുരോഗമന മതേതര ശക്തിക്കൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story