Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠിപ്പുമുടക്കിനി​െട...

പഠിപ്പുമുടക്കിനി​െട ചേർത്തലയിലെ സ്​കൂളുകളിൽ ആക്രമണം; 20 പേർക്കെതിരെ കേസ്​

text_fields
bookmark_border
ചേര്‍ത്തല: കെ.എസ്.യുവി​െൻറ പഠിപ്പുമുടക്കിനിെട പ്രവര്‍ത്തകര്‍ ചേര്‍ത്തല ഹോളി ഫാമിലി ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ ആക്രമണം നടത്തി. സ്കൂൾ ഓഫിസ് ഉപകരണങ്ങൾ അടിച്ചുതകര്‍ത്തു. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളിലും സമരക്കാർ അതിക്രമം കാട്ടി. ജില്ലയില്‍ കെ.എസ്‌.യു പ്രവര്‍ത്തകരെ എസ്.എഫ്‌.ഐയും പൊലീസും ചേര്‍ന്ന് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പഠിപ്പുമുടക്ക്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ അതിക്രമം കാട്ടിയവര്‍ അണ്‍എയിഡഡ് സ്ഥാപനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല. ബുധനാഴ്ച രാവിലെയാണ് പുറത്തുനിന്ന് എത്തിയ പാർട്ടി പ്രവർത്തകർ ചേര്‍ത്തലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിക്രമം കാട്ടിയത്. താലൂക്കില്‍ വിവിധയിടങ്ങളില്‍നിന്ന് നഗരത്തില്‍ കേന്ദ്രീകരിച്ചവർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബെഞ്ചും ഡെസ്‌ക്കും തകര്‍ത്തും അതിക്രമം അരങ്ങേറി. കസേരകള്‍ വലിച്ചെറിഞ്ഞു. ഓഫിസി​െൻറ ജനാലച്ചില്ലുകള്‍ അടിച്ചുടച്ചു. മൈക്ക്‌സെറ്റും കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ടെലിഫോണും തകർത്തു. പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് ആക്രമികളില്‍ ഏഴുപേരെ പിടികൂടി പൊലീസിന് കൈമാറി. പൊലീസ് എത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ഇതേസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബലംപ്രയോഗിച്ച് കുട്ടികളെ ഇറക്കിവിടുകയും ചെയ്തു. സ്കൂൾ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ മഹത്തായ സംഭാവന നല്‍കിയ ചരിത്രമുള്ള വിദ്യാലയങ്ങളിലാണ് ആക്രമികൾ അഴിഞ്ഞാടിയത്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നഗരസഭ പാര്‍ലമ​െൻററി പാർട്ടി നേതാവ് എന്‍.ആര്‍. ബാബുരാജും ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദും സ്കൂളുകൾ സന്ദര്‍ശിച്ചു. കെ.എസ്‌.യു ആക്രമണത്തില്‍ ഹോളിഫാമിലി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്റ്റാഫ് കൗണ്‍സിലി​െൻറയും സംയുക്തയോഗം പ്രതിഷേധിച്ചു. പി.ടി.എ പ്രസിഡൻറ് ബിനു കെ. കുഞ്ഞപ്പന്‍, വൈസ് പ്രസിഡൻറ് ടോമി എബ്രഹാം, പ്രിന്‍സിപ്പല്‍ എന്‍.ജെ. വര്‍ഗീസ്, പ്രഥമാധ്യാപിക ടി.എ. ഷൈനിമോള്‍, സ്റ്റാഫ് സെക്രട്ടറി വി. ശ്രീഹരി എന്നിവര്‍ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു അരൂർ: പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയിൽ കുക്ക്, സാനിറ്റേഷൻ വർക്കർ, അരൂർ ഫിഷറീസ് ഗവ. എൽ.പി സ്കൂളിൽ ആയ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംക്ലാസ് പാസായിരിക്കണം. ഇൗമാസം 12ന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
Show Full Article
TAGS:LOCAL NEWS 
Next Story