Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ കേരള ^2017 ഇന്ന്​...

'കയർ കേരള ^2017' ഇന്ന്​ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
'കയർ കേരള -2017' ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ആലപ്പുഴ: കയർ-പ്രകൃതിദത്ത നാരുൽപന്നങ്ങളുടെ രാജ്യാന്തര പ്രദർശന വിപണന മേളയായ കയർ കേരള വ്യാഴാഴ്ച വൈകുന്നേരം 4.30ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് െഎസക് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അന്തർദേശീയ പവിലിയൻ പൊതുമരാമത്ത്-രജിസ്േട്രഷൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ദേശീയ പവിലിയൻ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമനും ടൂറിസം-മ്യൂസിയം പവിലിയൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. ഡോ. ടി.എം. തോമസ് ഐസക് രചിച്ച 'കേരള കയർ: ആധുനികവത്കരണത്തിനായുള്ള അജണ്ട' പുസ്തകത്തി​െൻറ പ്രകാശനം കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. കയർ ഡയറക്ടർ എൻ. പദ്മകുമാർ ഏറ്റുവാങ്ങും. ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രഫ. പി.കെ. രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എം.പി, കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സമ്മേളനത്തിന് മുന്നോടിയായി വൈകുന്നേരം 3.30ന് എസ്.ഡി.വി മൈതാനത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് സാംസ്കാരികജാഥ നടക്കും. 3.30ന് സ്റ്റേഡിയത്തിലെ വേദിയിൽ കിഷന്ത് തൃപ്പൂണിത്തുറ താളവാദ്യമേള ലയവിന്യാസം നടക്കും. വൈകുന്നേരം 6.30 മുതൽ അഫ്സലും ജ്യോത്സ്നയും സംഘവും നയിക്കുന്ന ഗാനമേളയും ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story