Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയെസ് ടു ഫുട്ബാൾ, നോ ടു ...

യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്സ്: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്​റ്റുഡൻറ് പൊലീസ്

text_fields
bookmark_border
കൊച്ചി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്സ് പ്രചാരണ പരിപാടിയുമായി സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ. പ്രചാരണത്തി​െൻറ ഉദ്ഘാടനം എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് നിർവഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി ബി. സന്ധ്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ എസ്.പി.സി പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, എ.ഡി.ജി.പി എസ്. അനന്തകൃഷ്ണൻ, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, ജില്ല പൊലീസ് മേധാവി എം.പി. ദിനേശ്, പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, കൊച്ചിൻ ഷിപ്യാർഡ് ജനറൽ മാനേജർ എം.ഡി. വർഗീസ്, കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തർ എന്നിവർ സംസാരിച്ചു. ഗായകരായ ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story