Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോണ്‍ഗ്രസ് വനിത ...

യൂത്ത് കോണ്‍ഗ്രസ് വനിത മണ്ഡലം സെക്രട്ടറിക്ക്​ മർദനം; എസ്.എഫ്.ഐ, -ഡി.വൈ.എഫ്.ഐ സംഘമെന്ന്​ ആരോപണം

text_fields
bookmark_border
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര സൗത്ത് മണ്ഡലം സെക്രട്ടറി മീനു ബിജുവിന് (21) ബുധനാഴ്ച വൈകീട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം മർദനമേറ്റു. എസ്.എഫ്.ഐ, -ഡി.വൈ.എഫ്.ഐ സംഘമാണ് മർദിച്ചതെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ചെവിക്ക് ഗുരുതര പരിക്കേറ്റ മീനുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആലപ്പുഴ എസ്.ഡി കോളജിലെ കെ.എസ്.യു യൂനിറ്റ് വനിത പ്രസിഡൻറായ ജെയിന്‍ മീരയെ കണ്ട് മടങ്ങുേമ്പാഴാണ് മർദിച്ചതെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു. ഏഴംഗ സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുെന്നന്ന് പറയുന്നു. സംഭവമറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് മുന്‍വശം റോഡ് ഉപരോധിച്ചു. രാത്രി ഡിവൈ.എസ്.പി ഓഫിസിലേക്ക് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആക്രമണത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവർ പ്രതിഷേധിച്ചു. എസ്.എഫ്.ഐ നടപടി ഫാഷിസത്തെയും കവച്ചുവെക്കുന്നതാെണന്നും ആക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധത്തി​െൻറ മറ്റൊരു മുഖം കാണേണ്ടിവരുമെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story