Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിപ്രായം തുറന്ന്​...

അഭിപ്രായം തുറന്ന്​ പറയുന്നവർ നിശ്ശബ്​ദരാക്കപ്പെടുന്നു ^എം.പി. വീരേന്ദ്രകുമാർ

text_fields
bookmark_border
അഭിപ്രായം തുറന്ന് പറയുന്നവർ നിശ്ശബ്ദരാക്കപ്പെടുന്നു -എം.പി. വീരേന്ദ്രകുമാർ കൊച്ചി: കാര്യങ്ങൾ തുറന്നു പറയുന്നവർക്കെതിരെ അതിക്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. നാമെന്ത് ഭക്ഷണം കഴിക്കണം എന്ത് പറയണം എന്ന് നിശ്ചയിക്കുത് മറ്റു കേന്ദ്രങ്ങളാണ്. വീട്ടിൽ വിളക്കാണോ, മെഴുകുതിരിയാണോ കത്തിക്കേണ്ടത് എന്നതുപോലും തർക്കവിഷയമാണ്. അഭിപ്രായം തുറന്ന് പറയുന്നവർ നിശ്ശബ്ദരാക്കപ്പെടുന്നു. പ്രതിഷേധിക്കുന്ന ശബ്ദം നേർത്തതാണെങ്കിലും ചെറുത്തുനിൽക്കുകതന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയിൽനിന്ന് 2015--16 വർഷത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥികൾക്കായി പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ.എൻ. സത്യവ്രതൻ അവാർഡ് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സംസാരിച്ചു. ജേണലിസം കമ്യൂണിക്കേഷൻ വിഭാഗത്തിൽ എസ്. രാംകുമാർ, ടെലിവിഷൻ ജേണലിസത്തിൽ കെ.പി. അക്ഷയ, പബ്ലിക് റിലേഷൻസ്-അഡ്വർടൈസിങ്ങിൽ ജെ. ദേവീകൃഷ്ണ എന്നിവർ സ്വർണമെഡലും കാഷ് അവാർഡും ഏറ്റുവാങ്ങി. പ്രഫ. കെ.വി. തോമസ് എം.പി സ്വാഗതവും എൻ.എൻ. സുഗുണപാലൻ നന്ദിയും പറഞ്ഞു. ഉത്തമ സാഹിത്യസൃഷ്ടി മനുഷ്യനെ ശുദ്ധീകരിക്കുന്നു കൊച്ചി: സാഹിത്യത്തെ ആത്മാർഥമായി സമീപിക്കുന്നവർക്ക് നാടി​െൻറ നന്മ മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയുമെന്ന് ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്ത്. നാടകവും നോവലും മറ്റ് സാഹിത്യധാരകളും എക്കാലവും നിലനിൽക്കുന്നത് ജീവിതത്തി​െൻറ വ്യത്യസ്ഥമായ തലങ്ങളെ സൃഷ്ടിപരമായി അത് അവതരിപ്പിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.എം.ഐ കൾചറൽ അക്കാദമിയുടെ ചാവറ അവാർഡ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു സന്ദേശം നൽകി. ഡോ. കെ.എസ്. രാധാകൃഷ്ണൻ അവാർഡ് ജേതാവ് ടി.എം. എബ്രഹാമിനെ പരിചയപ്പെടുത്തി. സി.എം.ഐ സഭ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി ചാവറ അവാർഡ് സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ജോൺ ഫെർണാണ്ടസ് എം.എൽ.എ, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, പ്രഫ. എം. തോമസ് മാത്യു, കെ.സി.ബി.സി മീഡിയ കമീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ, സി.എം.സി വികാർ ജനറാൾ സിസ്റ്റർ േഗ്രസ് തെരേസ്, സ​െൻറ് ജോസഫ്സ് ആശ്രമം സുപ്പീരിയർ ഫാ. ഓസ്റ്റിൻ കളപ്പുര എന്നിവർ സംസാരിച്ചു. ടി.എം. എബ്രഹാം മറുപടി പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story