Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിയിൽ പുതുവഴി തേടി...

ലഹരിയിൽ പുതുവഴി തേടി കൊച്ചി; എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണത്തിൽ വൻവർധന

text_fields
bookmark_border
എസ്. ഷാനവാസ് കൊച്ചി: മാരകമായ ആംഫിറ്റമിൻ ഗുളികയുമായി യുവാവ് പിടിയിലായതോടെ കൊച്ചിയിലെ ലഹരി ഉപയോഗത്തിൽ ഞെട്ടിത്തരിച്ച് പൊലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ അധികൃതർ. വിദേശനിർമിത രാസവസ്തു നിശാപാർട്ടിക്ക് എത്തിക്കാനുള്ള ശ്രമമാണ് പരിശോധനയിൽ പൊളിഞ്ഞത്. അതേസമയം, കഞ്ചാവ്, പുകയില, ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ് (എല്‍.എസ്.ഡി) ഉൽപന്നങ്ങൾ ഉപേക്ഷിച്ച പുതുതലമുറക്കിടയിൽ മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികകളും വിദേശനിർമിത രാസവസ്തുക്കളുടെയും ഉപയോഗം വർധിക്കുന്നതായാണ് കണക്കുകൾ. നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക്‌ സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) ആക്ടിന് കീഴിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ ജൂൺ വരെ രജിസ്റ്റർ ചെയ്തത് 756 കേസാണ്. 2016ൽ 116 കേസാണ് രജിസ്റ്റർ ചെയ്തത്. 654 (2015), 508 (2014), 127 (2013), 132 (2012) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. എറണാകുളം റൂറൽ പരിധിയിൽ ആഗസ്റ്റ് വരെ 586 കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 225 കേസ്, 266, 261, 265 എന്നിങ്ങനെയാണ് മുൻവർഷത്തെ കണക്കുകൾ. വേദനസംഹാരിയും മനോരോഗത്തിനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഷെഡ്യൂൾ എച്ച് വൺ വിഭാഗത്തിൽെപട്ട ഇത്തരം മരുന്നുകൾ വിൽക്കാൻ കൃത്യമായ മാനദണ്ഡം ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. കുറിച്ചുനൽകിയ ഡോക്ടർ, വാങ്ങുന്നയാളുടെ പേര്, വിലാസം, മരുന്നി​െൻറ പേര്, അളവ് എന്നിവ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി മൂന്നുവർഷംവരെ സൂക്ഷിക്കണമെന്നാണ് നിയമം. പ്രായപൂർത്തിയാകാത്തവരോ സ്ഥിരമായോ ആരെങ്കിലും വാങ്ങാനെത്തിയാൽ വിവരം പൊലീസിലോ എക്സൈസിലോ നാർകോട്ടിക് കൺട്രോൾ ബ്യൂറോയിലോ അറിയിക്കണം. എന്നാൽ, പലരും പാലിക്കാറില്ലെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി മേഖല സൂപ്രണ്ട് വേണുഗോപാൽ ജി. കുറുപ്പ് പറഞ്ഞു. സൈക്കോട്രോപിക് ഡ്രഗ്സ് ഗണത്തിൽെപട്ടതാണ് ആംഫിറ്റമിൻ ഗുളിക. ഇതി​െൻറ ചെറിയ അളവിലുള്ള ഉപയോഗംപോലും നാഡീവ്യൂഹത്തി​െൻറ പ്രവർത്തനത്തെ സാരമായി ബാധിച്ച് മരണത്തിനിടയാക്കും. 10 മില്ലിഗ്രാം സൂക്ഷിച്ചാൽ 10 വർഷംവരെ തടവ് ശിക്ഷ ലഭിക്കും. കേരളത്തിന് പുറത്തുനിന്നും വിദേശത്തുനിന്നുമൊക്കെ ഇത്തരം മരുന്നുകൾ കൊച്ചിയിലെത്തുന്നതായാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story