Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിറ്റി ഗ്യാസ്​ പദ്ധതി: ...

സിറ്റി ഗ്യാസ്​ പദ്ധതി: സർക്കാറിന്​ കത്തയച്ചിട്ടും മറുപടിയില്ല; മുഖ്യമന്ത്രിയുമായി ചർച്ച 11ന്​

text_fields
bookmark_border
കൊച്ചി: വീടുകളിൽ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് റോഡ് വെട്ടിപ്പൊളിക്കുന്നതി​െൻറ നഷ്ടപരിഹാരം ഇൗടാക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിന് റോഡ് പൊളിക്കാൻ അനുമതി നൽകണമെന്ന നിർദേശത്തിനെതിരെ കൊച്ചി നഗരസഭ സർക്കാറിന് കത്തയച്ച് രണ്ടുമാസമായിട്ടും മറുപടി ലഭിച്ചില്ല. ഇൗ സാഹചര്യത്തിൽ സർവകക്ഷി സംഘം ഇൗ മാസം 11ന് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു. ഇന്ത്യൻ ഒായിൽ കോർപറേഷൻ, അദാനി ഗ്രൂപ് സംയുക്ത സംരംഭമായ 'ഇന്ത്യൻ ഒായിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണ് കൊച്ചിയടക്കം നഗരങ്ങളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി പൈപ്പിടാൻ നഗരസഭയിലെ 860 കിലോമീറ്റർ റോഡ് വെട്ടിപ്പൊളിക്കുന്നതി​െൻറ ആദ്യഘട്ടമായി 4.036 കിലോമീറ്റർ റോഡിലെ ജോലികൾക്ക് കമ്പനി അപേക്ഷ നൽകി. ഗുണനിലവാരം കൂടിയ റോഡ് ഇത്തരം ആവശ്യങ്ങൾക്ക് വെട്ടിപ്പൊളിക്കുന്നതിന് നഷ്ടപരിഹാരമായി ചതുരശ്ര കിലോമീറ്ററിന് 5930 രൂപയും റോഡ് ഉപയോഗിക്കുന്നതിനുള്ള തറവാടക ഇനത്തിൽ കിലോമീറ്ററിന് പ്രതിവർഷം 50,000 രൂപയും മുൻകൂർ ഡെപ്പോസിറ്റായി കിലോമീറ്ററിന് 30 ലക്ഷം രൂപയുമാണ് നഗരസഭ ഇൗടാക്കിവരുന്നത്. എന്നാൽ, റോഡ് പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പി​െൻറ നിരക്ക് ചതുരശ്ര കിലോമീറ്ററിന് കോർപറേഷേൻറതിനേക്കാൾ രണ്ടായിരം രൂപയിലധികം കുറവാണ്. ഇൗ നിരക്കാണ് അദാനി ഗ്യാസിൽനിന്ന് ഇൗടാക്കാൻ സർക്കാർ നിർദേശിക്കുന്നത്. ഇൗ നിരക്ക് അംഗീകരിച്ചാൽ നഗരസഭക്ക് 32,97,850 രൂപയുടെ നഷ്ടമുണ്ടാകും. തറവാടകയും മുൻകൂർ ഡെപ്പോസിറ്റും ഇൗടാക്കാനുമാകില്ല. നഗരസഭ പരിധിയിലെ മുഴുവൻ റോഡുകളിലും പൈപ്ലൈൻ സ്ഥാപിക്കാൻ ഇൗ രീതിയിൽ അനുമതി നൽകിയാൽ നഷ്ടം കോടികളുടേതാകും. നിലവിൽ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കുടിവെള്ള പൈപ്പിടാൻ പൊതുജനങ്ങളിൽനിന്ന് നഗരസഭ നിശ്ചയിച്ച നിരക്കാണ് ഇൗടാക്കിവരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ സെക്രട്ടറി ആഗസ്റ്റ് 14ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്. അദാനി ഗ്യാസിന് നൽകിയ നിരക്കിളവ് മറ്റ് കമ്പനികൾക്ക് ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഇൻഫോടെക്കിനും ഇതേ നിരക്കിളവ് നൽകിയിരിക്കുകയാണ്. നഗരസഭയുടെ സ്ഥിരവരുമാനത്തിൽ ഭീമമായ നഷ്ടം വരുത്തിവെക്കുന്ന സർക്കാർ തീരുമാനമാണ് വിവാദമായത്. അതേസമയം, കളമശ്ശേരി നഗരസഭ ഏറ്റവും കുറഞ്ഞ നിരക്ക് നൽകിയിട്ടും സിറ്റി ഗ്യാസ് പദ്ധതിയുടെ ജോലികൾ ആരംഭിക്കാത്തതും സംശയകരമാണെന്ന് നഗരസഭ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story