Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസി​െൻറ ഭാവിയിൽ ആശങ്ക

text_fields
bookmark_border
കൊച്ചി: അടുത്ത ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ഉയർത്തുന്നു. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുകയും കുറ്റപത്ര സമർപ്പണം നീണ്ടേക്കുമെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ ദുർബലമാകുമോ എന്ന ആശങ്കയാണ് നടിയെ പിന്തുണക്കുന്നവർ പങ്കുവെക്കുന്നത്. ജാമ്യാപേക്ഷയിൽ ദിലീപിന് അനുകൂല വിധിയുണ്ടായത് പ്രോസിക്യൂഷ​െൻറയും അന്വേഷണ സംഘത്തി​െൻറയും വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാലേ സ്വാഭാവിക ജാമ്യം തടയാനാകൂ. ദിലീപി​െൻറ ജയിൽവാസം 85 ദിവസം പിന്നിട്ടിരിേക്ക ശേഷിക്കുന്ന അഞ്ച് ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കാനാവില്ല എന്നതിനാലാണ് ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കാതിരുന്നത്. അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളപ്പെട്ടാൽ അഞ്ച് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. ഇത് ഒഴിവാക്കാൻ കോടതി സ്വന്തംനിലക്ക് അനുവദിക്കുന്ന ജാമ്യത്തിൽ ദിലീപ് പുറത്തിറങ്ങെട്ടയെന്ന് തീരുമാനിക്കുകയായിരുന്നു. കോടതി അനുവദിച്ച ജാമ്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും ഇത് അന്വേഷണസംഘത്തി​െൻറ വീഴ്ചയായി കാണാനാകില്ലെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. പഴുതില്ലാത്ത കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസ് നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തിരക്കിട്ട് കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യമില്ലെന്നും എന്നാൽ, അധികം വൈകില്ലെന്നുമാണ് പൊലീസ് മേധാവിയുടെ പ്രതികരണം. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഇൗ മാസം എട്ടിന് മുമ്പുതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിലെ ഉന്നതർ കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്നത്. ജാമ്യത്തിലിറങ്ങിയ ദിലീപ് തനിക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സ്ഥാപിക്കാൻ നീക്കം തുടങ്ങിയതായാണ് സൂചന. സിനിമയിലെ വലിയൊരു വിഭാഗം ഇതിന് പിന്തുണയുമായി ഒപ്പമുണ്ട്. ജാമ്യവും 'രാമലീല' സിനിമയുടെ വിജയവും ചൂണ്ടിക്കാട്ടി ദിലീപി​െൻറ പ്രതിച്ഛായ തിരിച്ചുപിടിക്കാനും തെളിവുകൾ ദുർബലമാണെന്ന് സ്ഥാപിക്കാനുമാണ് ഇക്കൂട്ടരുടെ ശ്രമമെന്ന് നടിക്ക് പിന്തുണയുമായി രംഗത്തുള്ളവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story