Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ പോഷകാഹാര മേളയും...

ജൈവ പോഷകാഹാര മേളയും ഭക്ഷ്യപ്രദര്‍ശനവും

text_fields
bookmark_border
അങ്കമാലി: നാവില്‍ കൊതിയൂറും വിഭവങ്ങളൊരുക്കി അങ്കമാലി ബ്ലോക്ക് ജൈവ പോഷകാഹാരമേളയും ഭക്ഷ്യപ്രദര്‍ശനവും സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തും സാമൂഹികനീതി വകുപ്പിന് കീഴിെല ഐ.സി.ഡി.എസ് േപ്രാജക്ടുമാണ് അംഗൻവാടികളിലെ കുട്ടികളുടെ അമ്മമാരെയും അംഗൻവാടി വര്‍ക്കര്‍മാരെയും ഹെല്‍പർമാരെയും അണിനിരത്തി ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് പോഷകാഹാര മേളയും പ്രദര്‍ശനവും സംഘടിപ്പിച്ചത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിെല 202 അംഗൻവാടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്മമാരാണ് ബ്ലോക്ക് തലത്തിെല പോഷകാഹാര മേളയില്‍ പങ്കെടുത്തത്. ജൈവവസ്തുകള്‍ മാത്രം ഉപയോഗിച്ച് കപ്പലണ്ടി ചമ്മന്തി മുതല്‍ ചെമ്പരത്തിപ്പൂതോരന്‍ വരെ 101 ഇനം വിഭവങ്ങൾ മേളയില്‍ ഒരുക്കി. വിവിധ ഇനം ഇലകള്‍കൊണ്ടുള്ള അമ്പതോളം പലഹാരങ്ങളും ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് നടന്ന പാചക മത്സരത്തില്‍ മധുരപലഹാരം ഇനത്തില്‍ കാഞ്ഞൂര്‍ പാറപ്പുറം 14-ാം നമ്പര്‍ അംഗൻവാടിയിലെ ഷാന അലിയും ആവിയില്‍ പുഴുങ്ങിയ ഇനത്തില്‍ തുറവൂര്‍ പുല്ലാനി 55-ാം നമ്പര്‍ അംഗൻവാടിയിലെ സിജി ജോയിയും ഒന്നാം സ്ഥാനം നേടി. ജൈവ പോഷകാഹാര മേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസും പലഹാരപ്രദര്‍ശനം വികസനസ്ഥിരം സമിതി അധ്യക്ഷന്‍ ടി. എം. വര്‍ഗീസും ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ എല്‍സി വർഗീസ് അധ്യക്ഷത വഹിച്ചു. സിജു ഈരാളി, എ.എ. സന്തോഷ്, കെ.പി. അയ്യപ്പന്‍, വത്സ സേവ്യര്‍, അല്‍ഫോന്‍സ പാപ്പച്ചന്‍, ഗ്രേയ്‌സി റാഫേല്‍, റെന്നി ജോസ്, വനജ സദാനന്ദന്‍, പി.എസ്. ഇന്ദിര, എസ്. ശ്യാമള എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story