Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യക്കടത്ത്​:...

മനുഷ്യക്കടത്ത്​: രഹസ്യവിചാരണ അന്തിമഘട്ടത്തിൽ

text_fields
bookmark_border
കൊച്ചി: നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നടന്ന മനുഷ്യക്കടത്ത് കേസില്‍ രഹസ്യവിചാരണ അന്തിമഘട്ടത്തിൽ. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരംകൂടി പൂർത്തിയായാൽ സാക്ഷിവിസ്താരം പൂർണമാകും. ദുബൈയില്‍ ഇൻറര്‍പോള്‍ പിടിയിലായ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി. സുരേഷ് അടക്കം 14 പ്രതികളാണ് വിചാരണ നേരിടുന്നത്. കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍ (45), കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അണ്ടുരുത്തിയില്‍ സേതുലാല്‍ (49), കൊല്ലം പുനലൂര്‍ സ്വദേശി ശാന്ത (49), ലിസി സോജ​െൻറ ഡ്രൈവറായിരുന്ന മരട് ചമ്പക്കര പയ്യിള്ളില്‍ വര്‍ഗീസ് റാഫേല്‍ എന്ന സന്തോഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ വിശ്വവിഹാറില്‍ വി. അനില്‍കുമാര്‍ (43), ചാവക്കാട് വെട്ടുകാട് തോട്ടിങ്ങല്‍ പണിക്കവീട്ടില്‍ പി.കെ. കബീര്‍ (55), കൊടുങ്ങല്ലൂര്‍ എറിയാട് അവനിത്തറയില്‍ എ.പി. മനീഷ് (33), തിരുവനന്തപുരം വക്കം തിരുവാതിരയില്‍ കെ. സുധര്‍മന്‍, തൃശൂര്‍ പാഴൂര്‍ വലിയകത്ത് വീട്ടില്‍ സിറാജ്, കട്ടപ്പന സ്വദേശി ബിന്ദു (31), അഴീക്കോട് തോട്ടുങ്കല്‍ ടി.എ. റഫീഖ്, എസ്. മുസ്തഫ, താഹിര്‍ എന്നിവരാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ വിചാരണ നേരിടുന്ന മറ്റുപ്രതികള്‍. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങവെ ചിറയിന്‍കീഴ് സ്വദേശിയായ യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായതോടെയാണ് സുരേഷി​െൻറ നേതൃത്വത്തില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിനെക്കുറിച്ച വിവരം പുറത്തുവന്നത്. മറ്റ് എട്ട് യുവതികളെയും സമാനരീതിയില്‍ കടത്തിയതായി സി.ബി.െഎ കെണ്ടത്തി. ദുബൈയിലെ ദേരയില്‍ സുരേഷി​െൻറ ഉടമസ്ഥതയിൽ അല്‍ വാസി എന്ന പേരിലുള്ള സ്റ്റുഡിയോയുടെ മറവിലാണ് യു.എ.ഇയിലെ പലയിടങ്ങളിൽ അനാശാസ്യകേന്ദ്രം നടത്തി യുവതികളെ നിരവധിപേര്‍ക്ക് കാഴ്ചവെച്ചത്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജരേഖകള്‍ വഴി ദരിദ്രരായ യുവതികളെ വിദേശത്തേക്ക് കടത്തിയത്. ഉയര്‍ന്ന ശമ്പളത്തില്‍ വീട്ടുജോലിക്കെന്ന വാഗ്ദാനം വിശ്വസിച്ച് പുറപ്പെട്ട പലരുമാണ് ചതിയില്‍പെട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന എം. രമേഷിനെ സി.ബി.െഎ മാപ്പുസാക്ഷിയാക്കിയിരുന്നു. അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ രെണ്ടണ്ണം ഒരുമിച്ചുചേര്‍ത്താണ് വിചാരണ. ആകെ 93 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 20പേരെ പ്രോസിക്യൂഷൻ ഒഴിവാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story