Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ന്​ യു.ഡി.എഫ്​...

ഇന്ന്​ യു.ഡി.എഫ്​ രാപകൽ സമരം

text_fields
bookmark_border
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങുന്ന രാപകൽ സമരം വെള്ളിയാഴ്ച രാവിലെ 10ന് സമാപിക്കും. വിവിധ ജില്ലകളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഇന്ധനവില വർധനയും നിത്യോപയോഗ സാധന വില വർധനയും പിന്‍വലിക്കുക, മദ്യനയത്തിലെ അപാകതകളും സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നര വര്‍ഷത്തിനിെട 11 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. ചരക്കുകൂലി വർധിച്ചതോടെ നിത്യോപയോഗ സാധന വിലയും ഗണ്യമായി കൂടി. ഉള്ളിക്ക് 89 ശതമാനം വർധിച്ചപ്പോള്‍ പച്ചക്കറിക്ക് 45 ശതമാനവും പഴവര്‍ഗങ്ങള്‍ക്ക് എട്ട് ശതമാനവും പാലിന് നാല് ശതമാനവും വർധനയുണ്ടായി. സംസ്ഥാന സര്‍ക്കാറും നികുതി കൂട്ടി. നികുതി വർധനയിലൂെട ലഭിക്കുന്ന കൊള്ളലാഭം റിലയന്‍സ് പോലുള്ള സ്വകാര്യ കുത്തകകള്‍ക്ക് കിട്ടുമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാത്തത്. പാചക വാതകത്തിന് മൂന്നുവര്‍ഷത്തിനിെട 195 രൂപയാണ് വർധിപ്പിച്ചത്. ചെറുകിട കച്ചവടക്കാരും കര്‍ഷകരും ദുരിതമനുഭവിക്കുമ്പോള്‍ വിട്ടുവീഴ്ച ചെയ്യാത്ത കേന്ദ്രം കുത്തകകളുടെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണകളുടെ ഭാഗമായാണ് എൽ.ഡി.എഫ് സർക്കാർ മദ്യനയത്തിൽ ഇളവ് വരുത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വന്‍ ഫീസ് വർധന തെരഞ്ഞെടുപ്പുകാലത്ത് മാനേജ്മ​െൻറുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ്. 13ന് നടത്തുന്ന സംസ്ഥാന ഹര്‍ത്താലും പ്രതിപക്ഷ നേതാവി‍​െൻറ നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ നടത്തുന്ന 'പടയൊരുക്കം' സംസ്ഥാന യാത്രയും പ്രക്ഷോഭത്തി​െൻറ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story