Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൗസ്​ ബോട്ടിൽ...

ഹൗസ്​ ബോട്ടിൽ വിദ്യാർഥിയുടെ ദുരൂഹ മരണം: സി.ബി.​െഎ അന്വേഷണം തുടങ്ങി

text_fields
bookmark_border
കൊച്ചി: ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ എൻജിനീയറിങ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സി.ബി.െഎ അന്വേഷണം തുടങ്ങി. തിരുവനന്തപുരം ക്രൈം യൂനിറ്റാണ് ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്നത്. ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന കോട്ടയം കാണക്കാരി തെക്കേെചരുവിൽ സൂരജ് സെബാസ്റ്റ്യനെ (23) 2009 മേയ് ആറിന് രാവിലെ ഏേഴാടെയാണ് 'പേൾ' ഹൗസ് ബോട്ടിൽ മരിച്ച നിലയിൽ കണ്ടത്. തലേദിവസം സൂരജും മറ്റ് 13 സുഹൃത്തുക്കളുംകൂടി ഹൗസ് ബോട്ടിൽ ഉല്ലാസയാത്ര നടത്തിയിരുന്നു. പൊലീസി​െൻറ അന്വേഷണത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹരജിയിലാണ് അന്വേഷണം സി.ബി.െഎ ഏറ്റെടുത്തത്. മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയതെങ്കിലും വെള്ളത്തിൽ വീണു എന്നതിന് ഉപോൽബലകമായ ഒരു മൊഴിയും ഇല്ലാത്തതാണ് ദുരൂഹത ഉയർത്തുന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളിൽനിന്നടക്കം സി.ബി.െഎ സംഘം അടുത്ത ദിവസം മൊഴിയെടുക്കൽ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story