Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിവിളക്കില്ലാത്തത്...

വഴിവിളക്കില്ലാത്തത് അപകടമാകുന്നു

text_fields
bookmark_border
മരട്: വൈറ്റില ജങ്ഷനിൽ വഴിവിളക്കില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നതായി പരാതി. വൈറ്റില ജങ്ഷനിൽനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന സർവിസ് റോഡിൽ പെട്രോൾ പമ്പുവരെ വഴിവിളക്കില്ല. മറുഭാഗത്തും ഇതേ അവസ്ഥ തന്നെയാണ്. കൂടാതെ, റോഡരികിൽ ലോറികളുടെ അനധികൃത പാർക്കിങ്ങുമുണ്ട്. ഇത് മറയാക്കി കാനകളിൽ മലമൂത്ര വിസർജനവും നടത്തുന്നതായാണ് പരാതി. ദുർഗന്ധം പ്രദേശവാസികൾക്കും കാൽനടക്കാർക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗങ്ങൾ സാമൂഹികവിരുദ്ധർ താവളമാക്കുന്നതായും പരാതിയുണ്ട്. ദേശീയപാത അധികൃതർ, പനങ്ങാട് പൊലീസ്, കൊച്ചി നഗരസഭ എന്നിവർക്ക് പരാതി നൽകിയതായി പൊതുപ്രവർത്തകനായ പൊന്നുരുന്നി രാജീവ് മേനോൻ പറഞ്ഞു. കൂട്ടയോട്ടം നടത്തി ചിത്രം: es4 ottam ശുചിത്വ കാമ്പയിന് സമാപനം കുറിച്ച് തൃക്കാക്കര നഗരസഭ നടത്തിയ കൂട്ടയോട്ടം നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനു ഫ്ലാഗ് ഓഫ് ചെയ്യുന്നു കാക്കനാട്: 'സ്വച്ഛതാ ഹി സേവ', 'ഹരിത കേരളം' പദ്ധതികളുടെ ഭാഗമായി രണ്ടാഴ്ച നടന്നുവന്ന ശുചിത്വ കാമ്പയിന് സമാപനം കുറിച്ച് തൃക്കാക്കര നഗരസഭ കൂട്ടയോട്ടം നടത്തി. കാക്കനാട് ഓണംപാര്‍ക്കില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനു ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത കൂട്ടയോട്ടം കാക്കനാട് ജങ്ഷനില്‍ സമാപിച്ചു. സംസ്ഥാന ശാസ്ത്ര സെമിനാര്‍ എട്ടിന് തൃപ്പൂണിത്തുറ: ദ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പതി കേരളയുടെ േനതൃത്വത്തിൽ എട്ടിന് തൃപ്പൂണിത്തുറ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ ഹോമിയോപ്പതിയില്‍ വന്ധ്യത ചികിത്സരംഗത്തെ പുരോഗതിയെക്കുറിച്ച് സംസ്ഥാന ശാസ്ത്ര സെമിനാർ സംഘടിപ്പിക്കും. ഡോ. എം.കെ. ജയറാം നഗറില്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ യൂനിറ്റ് സില്‍വര്‍ ജൂബിലി സ്മാരകമായി പുറത്തിറക്കുന്ന 'ബീറ്റ' സ്മരണികയുടെ പ്രകാശനം ഡോ. ഉണ്ണികൃഷ്ണന് നല്‍കി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള നിര്‍വഹിക്കും. ഹോമിയോ ഡോക്ടര്‍മാരായ മിനി ഉണ്ണികൃഷ്ണന്‍, സദഫ് ഉള്‍ദ്, രമാദേവി അമ്പാടി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. എം. സ്വരാജ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. ഏഴിന് വൈകീട്ട് അഞ്ചുമുതല്‍ ശ്രീ ഭദ്ര ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകളും പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story