Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലവർധനയിൽ...

വിലവർധനയിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം

text_fields
bookmark_border
പള്ളുരുത്തി: നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തി​െൻറയും വിലവർധനക്കെതിരെ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് േബസിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി സെൽ മണ്ഡലം പ്രസിഡൻറ് എം.എക്സ്. ആൻറണി അധ്യക്ഷത വഹിച്ചു. കെ.ജെ. റോബർട്ട്, റിഡ്ജൻ റിബല്ലോ, ടി.എ. സിയാദ്, കെ.വി. ലാസർ, ബിജു അറക്കപ്പാടത്ത്, വി.എഫ്. ഏണസ്റ്റ്, വിനു വർഗീസ്, നെൽസൻ പീറ്റർ, പോൾ വർക്കി, സെബാസ്റ്റ്യൻ പടിപ്പറമ്പ്, ഷൈനി ജുബിൻ, പെക്സൻ ജോർജ്, കർമിലി ആൻറണി, പി.എ. ഷീജ എന്നിവർ സംസാരിച്ചു. ഫിഫ -2017: സൗന്ദര്യവത്കരണത്തിനായി വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ചു മട്ടാഞ്ചേരി: ഫിഫ -2017​െൻറ ഭാഗമായി ഫോർട്ട്കൊച്ചിയിലെ നടപ്പാതകളിൽ വിശ്രമ ബെഞ്ചുകൾ സ്ഥാപിച്ചുതുടങ്ങി. ഫിഫ പരിശീലന മൈതാനിയായ വെളി മുതൽ മറ്റൊരു പരിശീലന മൈതാനിയായ പരേഡ് മൈതാനം വരെയുള്ള നടപ്പാതയിൽ നൂറോളം ബെഞ്ചുകളാണ് സ്ഥാപിക്കുന്നത്. കാസ്റ്റ് അയണിലും സ്റ്റെയിൻലെസ് സ്റ്റീലിലുമാണ് മനോഹരമായ ബെഞ്ചുകൾ തീർത്തിരിക്കുന്നത്. ദിനവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഫോർട്ട്കൊച്ചിയിൽ വിശ്രമ സൗകര്യങ്ങളിെല്ലന്ന പരാതിക്കും ഇതോടെ പരിഹാരമാകുകയാണ്. പൊതുജന പ്രതികരണ പരിപാടി മരട്: ഗൗരി ലങ്കേഷ് വധത്തിനെതിരെ വൈറ്റില സാംസ്കാരിക വേദി പൊതുജന പ്രതികരണ പരിപാടി സംഘടിപ്പിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിൻെസൻറ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡെപ്യൂട്ടി മേയർ ഇ.ജെ. ആൻറണി, ടി. പരമേശ്വരൻ, എം.കെ. ശശീന്ദ്രൻ, നോർബർട്ട് അടിമുറി എന്നിവർ സംസാരിച്ചു. സേവ്യർ പി. ആൻറണി സ്വാഗതവും കെ.എൻ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story