Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

വഴിയോരക്കച്ചവടക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ വഴിയോരത്ത് കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നവർ ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. ജില്ല കലക്ടര്‍ ഒപ്പിട്ട നോട്ടീസ് റവന്യൂ അധികൃതരാണ് 150ഓളം കച്ചവടക്കാർക്ക് വിതരണം ചെയ്തത്. ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് കാണിച്ചാണ് നോട്ടീസ്. വഴിയോരക്കച്ചവട സംരക്ഷണനിയമം നിലനില്‍ക്കെ ഒഴിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 'ഭരണപരാജയം മറയ്ക്കാൻ ബി.ജെ.പി ശ്രമിക്കുന്നു' കൊച്ചി: വിവാദങ്ങൾ ഉയർത്തി മോദി ഭരണകാലത്തെ ഭരണപരാജയങ്ങൾ മറയ്ക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു. തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങൾ നിമിത്തം രാജ്യം സാമ്പത്തിക മാന്ദ്യത്തി​െൻറ ഭീഷണിയിലാണ്. ഇന്ധന-പാചക വിലവർധനമൂലം രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കേന്ദ്രമന്ത്രിമാർ പരിഹാസ്യ പ്രസ്താവനകളിറക്കി തങ്ങളുടെ കഴിവില്ലായ്മ ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുന്നു. ഭരണപരാജയങ്ങൾ മറയ്ക്കാൻ തീപ്പൊരി നേതാക്കളെ രംഗത്തിറക്കി വിഷലിപ്തപ്രസ്താവനകൾ ഇറക്കുകയാണ് ബി.ജെ.പി നേതൃത്വമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story