Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightns sports3...കൊച്ചി...

ns sports3...കൊച്ചി ഒരുങ്ങി; വിളിപ്പാടകലെ വിശ്വമേള

text_fields
bookmark_border
Attn Kochi Desk... കൊച്ചി ഒരുങ്ങി; വിളിപ്പാടകലെ വിശ്വമേള കൊച്ചി: ലോകഫുട്ബാളി​െൻറ ചടുലഭൂമികയിൽ ആരവങ്ങൾകൊണ്ട് ആവേശക്കാഴ്ച നിറക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. അണ്ടർ17 ലോകകപ്പിന് ശനിയാഴ്ച വിസിൽ മുഴങ്ങാനിരിക്കെ നഗരം കാൽപന്തുകളിയുടെ ആവേശത്തിമിർപ്പിലാണിപ്പോൾ. എല്ലാ ഒരുക്കങ്ങളും ഏറക്കുറെ പൂർണം. 'ഡി' ഗ്രൂപ്പി​െൻറ മരണമുഖത്ത് പോരിനിറങ്ങുന്ന കരുത്തരുടെ പരിശീലനം തകൃതിയായി. നഗരപരിസരങ്ങളിൽ ലോകനിലവാരത്തിൽ നവീകരിച്ച നാലു മൈതാനങ്ങളിൽ പടയൊരുക്കം സജീവമാകുേമ്പാൾ കിക്കോഫ് വിസിലിലേക്ക് കൺപാർക്കുകയാണ് മലയാളക്കര. ടൂർണമ​െൻറിലെ ഹോട്ട്ഫേവറിറ്റുകളായ ബ്രസീലും സ്പെയിനും കലൂരിലെ പുൽത്തകിടിയിൽ ബൂട്ടുകെട്ടുന്നുവെന്നതുതന്നെയാണ് കൊച്ചിയിലെ പോരാട്ടങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഇരുടീമും തമ്മിലെ ഉദ്ഘാടന മത്സരത്തി​െൻറ ടിക്കറ്റുകൾ ചൂടപ്പംപോലെയാണ് വിറ്റുതീർന്നത്. മറ്റു ഗ്രൂപ് മത്സരങ്ങളുടെ ടിക്കറ്റുകളും താമസിയാതെ വിറ്റഴിഞ്ഞു. നിരവധി കാണികളാണ് ദിവസവും ടിക്കറ്റുകൾക്കായി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തുന്നത്. ടിക്കറ്റ് കൗണ്ടറിൽ അവശേഷിക്കുന്നത് 18ലെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ കുറച്ചു ടിക്കറ്റുകൾ മാത്രം. അവയും ഒരു ദിവസത്തിനകം വിറ്റുതീരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഫിഫയുടെ കർശന കനത്ത സുരക്ഷയാണ് ടൂർണമ​െൻറിനായി ഒരുക്കിയിട്ടുള്ളത്. ടീമുകൾ താമസിക്കുന്ന ഹോട്ടലിലും പരിശീലന മത്സരവേദിയിലുമൊക്കെ കനത്ത പൊലീസ് ബന്തവസ്സാണുള്ളത്. പരിശീലനം കാണാനും വിവിധ ഗ്രൗണ്ടുകളിൽ ഏറെപ്പേരെത്തുന്നുണ്ട്. കാണികൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം പരിശീലനത്തിന് സാക്ഷികളാവാൻ 15 മിനിറ്റു മാത്രമാണ് അധികൃതർ അനുവദിച്ചിട്ടുള്ളത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശീലനം കഴിഞ്ഞ ദിവസം ഇരുമ്പുവേലിക്ക് പുറത്തുനിന്ന് കാണാമായിരുന്നെങ്കിലും ബുധനാഴ്ച അവിടങ്ങളിലൊക്കെ കറുത്ത തുണികൊണ്ട് മൂടി ആ കാഴ്ചയും മറച്ചു. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ രാവിലെ സ്പെയിൻ പരിശീലനം നടത്തിയശേഷം വൈകീട്ട് വടക്കൻ കൊറിയയുടെ ഉൗഴമായിരുന്നു. തലേദിവസം മഹാരാജാസിൽ പരിശീലിക്കാനെത്തിയ ബ്രസീലി​െൻറ താരകുമാരന്മാർ ബുധനാഴ്ച പനമ്പിള്ളി നഗറിലാണ് പന്തുതട്ടിപ്പഠിച്ചത്. ചൊവ്വാഴ് വൈകീട്ട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ആഫ്രിക്കൻ സംഘമായ നൈജർ ദിവസം മുഴുവൻ ഹോട്ടലിൽ തങ്ങി. ബുധനാഴ്ച രാത്രി എട്ടുമണിക്ക് ഫോർട്ട്കൊച്ചി വെളി കടപ്പുറത്താണ് നവാഗതരായ നൈജർ കൃത്രിമ വിളക്കുകൾക്ക് കീഴിൽ കൊച്ചിയിലെ കന്നിപരിശീലനത്തിനിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story