Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ വ്യാപാരികൾ സപ്ലൈ...

റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി

text_fields
bookmark_border
റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി ആലുവ: സംസ്ഥാന റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസിന് മുന്നിൽ വ്യാപാരികൾ ധർണ നടത്തി. പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. എം.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ.പി. സിയാദ്, ജില്ല സെക്രട്ടറി സെബാസ്റ്റ്യൻ അയ്യമ്പുഴ, എം.കെ. ഉമ്മർ, കെ.എച്ച്. ഷാജി, എം.ഒ. ബേബി എന്നിവർ സംസാരിച്ചു. അഞ്ച് കിലോ അരി വീതം നൽകുെമന്ന് തെറ്റായ മൊബൈൽ സന്ദേശം നൽകുകയും വിതരണത്തിന് രണ്ട് കിലോയിൽ താഴെ മാത്രം അനുവദിക്കുകയും ചെയ്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ഈ സന്ദേശംമൂലം വ്യാപാരികളും കാർഡുടമകളും തമ്മിൽ നിരന്തരം ൈകയാങ്കളി ഉണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. ക്യാപ്‌ഷൻ ea52 ration സംസ്ഥാന റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുന്നിൽ നടത്തിയ ധർണ പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story