Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightea yas8 new...

ea yas8 new മദ്യശാലക്ക്​ മുന്നില്‍ വികലാംഗയായ സ്ത്രീക്ക്​ കുത്തേറ്റു; പ്രതി പിടിയിൽ

text_fields
bookmark_border
ആലുവ: സർക്കാർ മദ്യശാലക്ക് മുന്നില്‍ വികലാംഗയായ സ്ത്രീക്ക് കുത്തേറ്റു. മദ്യം വാങ്ങി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്. ബുധനാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഉളിയന്നൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖതായിയെ (35) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉളിയന്നൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജുവിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യശാലയിൽ കമീഷന്‍ അടിസ്ഥാനത്തില്‍ നിരവധി സ്ത്രീകള്‍ മദ്യം വാങ്ങി നല്‍കുന്നുണ്ട്. സ്ത്രീകൾക്ക് വരി നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയും. ഇത്തരത്തില്‍ മദ്യം വാങ്ങി നല്‍കിയതി​െൻറ കമീഷന്‍ സംബന്ധിച്ച തര്‍ക്കത്തിനിെടയാണ് രാജു ഷണ്‍മുഖതായിയെ കുത്തിയതെന്നാണ് സംശയിക്കുന്നത്. പൊലീസും മദ്യം വാങ്ങാന്‍ എത്തിയവരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story