Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയനിലെ ഗെയിൽ പൈപ്പ് ...

മീഡിയനിലെ ഗെയിൽ പൈപ്പ് ദേശീയപാതയിലെ കാൽനടക്കാര്‍ക്ക് ദുരിതമാകുന്നു

text_fields
bookmark_border
ആലുവ: ദേശീയപാത മീഡിയനിലെ ഗെയിൽ പൈപ്പ് കാൽനട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ദേശീയപാത 47ല്‍ കമ്പനിപ്പടി ജങ്ഷനിലാണ് പൈപ്പ് മൂലം റോഡ് മുറിച്ചുകടക്കാൻ കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നത്. മീഡിയനില്‍ സിമൻറ് ചാക്കിന് മുകളിലാണ് 12 ഇഞ്ച് പാചകവാതക പൈപ്പ് ലൈന്‍ വെച്ചിരിക്കുന്നത്. 150 മീറ്ററോളം നീളമുള്ള പൈപ്പ് പ്രധാന കവലക്ക് കുറുകെയാണ്. ഭൂമിക്കടിയില്‍ സ്‌ഥാപിക്കേണ്ട പൈപ്പുകളാണ് താൽക്കാലികമായി മീഡിയന് മുകളില്‍ വെച്ചിരിക്കുന്നത്. പൈപ്പുകൾ വെല്‍ഡ് ചെയ്ത് കുഴിയെടുത്ത് ഭൂമിക്കടിയിൽ സ്‌ഥാപിക്കും. വിദ്യാര്‍ഥികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി ദേശീയപാത കുറുകെ കടക്കുന്നത്. ഇവിടെ കാല്‍നടക്കാര്‍ക്ക് സീബ്ര ലൈനുമുണ്ട്. എന്നാല്‍, മൂന്നടി ഉയരത്തിലുള്ള വലിയ പൈപ്പ് ലൈന്‍ കവച്ചുവെക്കണം. കഴിഞ്ഞ ദിവസം പൈപ്പുകളുടെ മുകളിലൂടെ കടക്കാന്‍ ശ്രമിച്ച മൂന്നുപേർ വീണിരുന്നു. എതിരെ വാഹനങ്ങള്‍ വരാതിരുന്നത് കൊണ്ടാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പൈപ്പ് ലൈനുകള്‍ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതക്ക് പരാതി നല്‍കി. ക്യാപ്‌ഷൻ ea51 pipe ദേശീയപാതയില്‍ ആലുവ കമ്പനിപ്പടിയില്‍ മീഡിയന് മുകളില്‍ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ താൽക്കാലികമായിവെച്ച വാതക പൈപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story