Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിൽ കക്കൂസ്...

ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ആലുവ: ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടുപേർ പിടിയിലായി. കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ലോറി ഡ്രൈവർ ആലുവ കീഴ്മാട് കരുവടിപ്പറമ്പിൽ ഷിജി, ക്ലീനർ മലപ്പുറം കരുവാരക്കുണ്ട് കോട്ടപ്പറമ്പൻ വീട്ടിൽ ഷെമീം ഹംസ എന്നിവരാണ് പിടിയിലാത്. ബുധനാഴ്ച രാത്രി ഒന്നോടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ടാങ്കർ ലോറി പൊലീസ് കണ്ടെത്തിയത്. ആലുവ മേഖലയിൽ വഴിയരികിലും കനാലുകളിലും മാലിന്യം തള്ളുന്നത് പതിവാണ്. പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തമ്മനം സ്വദേശിയായ ഗുണ്ടയുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളുന്നത്. പിടിയിലായവർ ഇൗ സംഘത്തിൽപെട്ടവരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story