Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലനീതി നിയമം: വഖഫ്​...

ബാലനീതി നിയമം: വഖഫ്​ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന്​

text_fields
bookmark_border
കൊച്ചി: കേന്ദ്ര വഖഫ് നിയമ പ്രകാരം വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത അനാഥാലയങ്ങൾ ഉൾെപ്പടെ സ്ഥാപനങ്ങളെ ബാലനീതി നിയമത്തി​െൻറ പരിധിയിൽനിന്ന് ഒഴിവാക്കി നിയമ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാറും ചട്ടങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാറും തയാറാകണമെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു. വഖഫ് േബാർഡിൽ രജിസ്റ്റർ ചെയ്ത അനാഥാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വഖഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി ബാലനീതി നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.പി. അബ്ദുല്ലക്കോയ മദനി, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story