Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശെല്‍വരാജിനെതിരെ...

ശെല്‍വരാജിനെതിരെ പുനരന്വേഷണം എന്തിനെന്ന് ഹൈകോടതി

text_fields
bookmark_border
കൊച്ചി: മുൻ എം.എൽ.എ ആര്‍. ശെല്‍വരാജി​െൻറ സുരക്ഷ ചുമതലയുണ്ടായിരുന്ന െപാലീസുകാരുടെ ട​െൻറ് കത്തിനശിച്ച കേസിൽ പുനരന്വേഷണം എന്തിനെന്ന് ഹൈകോടതി. തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരിക്കല്‍ കേസ് അവസാനിപ്പിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുേമ്പാൾ ഏത് സാഹചര്യത്തിലാണ് പുനരന്വേഷണം നടത്തുന്നതെന്ന് കോടതി ആരാഞ്ഞു. ഇതിന് തൃപ്തികരമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അതിനാല്‍ പുനരന്വേഷണത്തി​െൻറ ആവശ്യകത വ്യക്തമാവുന്ന വിശദാംശങ്ങളും ശെല്‍വരാജിനെ ബന്ധപ്പെടുത്താവുന്ന തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കണം. അല്ലാത്തപക്ഷം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥനും ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് ശെല്‍വരാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. അതുവരെ ശെല്‍വരാജിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story