Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണില്ലാതെയും കൃഷി...

മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് തെളിയിച്ച് വിദ്യാർഥികൾ

text_fields
bookmark_border
കളമശ്ശേരി: മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് എട്ടാം ക്ലാസ് വിദ്യാർഥികളായ അലീന ജോർജും അമലും ചേർന്ന് ശാസ്ത്രമേളയിൽ തെളിയിച്ചു. കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ആലുവ ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലാണ് ഇവരുടെ പ്രദർശനം. ഉരുളൻ കല്ലുകളും കരിയും ചരലും നിറച്ച പ്ലാസ്റ്റിക് ജാറിലാണ് കൃഷി ഇറക്കിയാൽ വളരും എന്ന് കണ്ടെത്തിയത്. തുടർച്ചയായി നനവ് ആവശ്യമായതിനാൽ ചെലവ് ചുരുങ്ങിയ നിലയിൽ വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കുന്ന വിദ്യയും കണ്ടെത്തി. ഉപയോഗശൂന്യമായ മിനറൽ വാട്ടറി​െൻറ പഴയ ടാങ്ക് രണ്ടായി മുറിച്ച് താഴ്ഭാഗത്ത് ജലം നിറച്ച് അതിൽ വളർത്ത് മീനുകളെ ഇട്ടിരിക്കുകയാണ്. ഈ ജലം ചെറിയ മോട്ടോർ ഉപയോഗിച്ച് മുകളിൽ ഘടിപ്പിച്ച ടാങ്കി​െൻറ പകുതി ഭാഗത്തിലേക്ക് നിറക്കും. ജലം വീഴുന്ന ഈ ഭാഗത്താണ് കൃഷി ഒരുക്കിയിരിക്കുന്നത്. ജലം കരിയും മണലും ഉള്ള കൃഷിക്കിടയിലൂടെ ശുദ്ധീകരിച്ച് വീണ്ടും മീൻ ടാങ്കിലേക്ക് എത്തിപ്പെടും. ഇതിലൂടെ പാഴ്ജലം കൃഷിക്ക് ഉപയോഗിക്കാനും ശുചീകരിക്കാനും സാധിക്കും. ആശുപത്രിയിൽ രോഗികൾക്ക് ട്രിപ് നൽകാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ട്യൂബുകളും കുപ്പിയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പ്രവൃത്തിപരിചയമേള നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ എ.കെ. ബഷീർ, സബീന ജബ്ബാർ, ഹെന്നി ബേബി, എ.ടി.സി. കുഞ്ഞുമോൻ, എൻ. രവി, ഡി.ഇ.ഒ. വത്സലകുമാരി, പി.ടി.എ പ്രസിഡൻറ് ജയിംസ് ജോസഫ്, പ്രധാനാധ്യാപിക എം. രജനി, പ്രിൻസിപ്പൽ പി. നവീന എന്നിവർ സംസാരിച്ചു. ആലുവ എ.ഇ.ഒ പി. ലിസ മാത്യു സ്വാഗതവും ബി. പ്രസീത നന്ദിയും പറഞ്ഞു. ec2 shasthramela കളമശ്ശേരി സ്കൂളിൽ നടക്കുന്ന ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിൽ എച്ച്.എം.ടി സ്കൂളിലെ വിദ്യാർഥികളുടെ മണ്ണില്ലാതെ കൃഷിയിറക്കാമെന്ന പ്രദർശനം ഭാരവാഹികൾ കളമശ്ശേരി: എച്ച്.എം.ടി റിട്ട. അസോസിയേഷൻ പുതിയ ഭാരവാഹികളായി എം.ജി. രാധാകൃഷണൻ (പ്രസി), കെ.വി. രാമചന്ദ്രൻ, കെ.വി. ആലീസ് (വൈസ് പ്രസി), വി.പി. രഘുത്തമൻ (ജന. സെക്ര), കെ.കെ. രാഘവൻ, എ. രാജഗോപാലൻ (സെക്ര), ടി.കെ. രാജപ്പൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വൈദ്യുതി മുടങ്ങും ഏലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുതിയ റോഡ്, കുറ്റിക്കാട്ടുകര, ഫാൽക്കൺ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story