Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി മതസൗഹാർദ...

ഗാന്ധിജയന്തി മതസൗഹാർദ ഉപവാസം

text_fields
bookmark_border
ഗാന്ധിജയന്തി മതസൗഹാർദ ഉപവാസം മാവേലിക്കര: മാവേലിക്കര ടൗണ്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി മതസൗഹാര്‍ദ ഉപവാസം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രമേശ് ഉപ്പാന്‍സ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കല്ലുമല രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. സന്തോഷ് വി. ജോർജ്, ഇമാം അബ്ദുൽ വാഹിദ് അല്‍ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തി. കെ. ഗോപന്‍, കെ.ആര്‍. മുരളീധരന്‍, നൈനാന്‍ സി. കുറ്റിശ്ശേരില്‍, കുര്യന്‍ പള്ളത്ത്, കെ.എല്‍. മോഹന്‍ലാല്‍, അനി വര്‍ഗീസ്, കുഞ്ഞുമോള്‍ രാജു, ആനി ഉമ്മന്‍, എന്‍. മോഹന്‍ദാസ്, ബൈജു സി. മാവേലിക്കര, കൃഷ്ണകുമാരി, പ്രസന്ന ബാബു, ബാലന്‍ തയ്യില്‍, നിസി അലക്‌സ്, സാന്‍ജോ വിളനിലം, മാത്യു കണ്ടത്തില്‍, എം.എ. അലക്‌സ്, മനു ഡാനിയേല്‍, െറജി കുഴിപ്പറമ്പില്‍, െജയ്‌സണ്‍, രാമചന്ദ്രന്‍, രാജു, അജിത് കണ്ടിയൂര്‍, ജോസഫ് എന്നിവര്‍ സംസാരിച്ചു. സാമൂഹിക സാമ്പത്തിക സര്‍വേ മാവേലിക്കര: മറ്റം സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ് നാഷനല്‍ സര്‍വിസ് സ്‌കീം നടത്തുന്ന എൻ.എസ്.എസ് രജത ഗ്രാമ സാമൂഹിക സാമ്പത്തിക സര്‍വേ നഗരസഭ കൗണ്‍സിലര്‍ ആര്‍. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വീടുകളിൽ ജൈവ കൃഷിത്തോട്ടം, മാലിന്യനിര്‍മാര്‍ജനം, ലഹരിവിരുദ്ധ ബോധവത്കരണം, ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, കിടപ്പുരോഗികള്‍ക്കായുള്ള സഞ്ചരിക്കുന്ന സാന്ത്വനം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്നോടിയായാണ് സര്‍വേ നടത്തുന്നത്. മാനേജര്‍ പി.എസ്. രാജന്‍, പി.ടി.എ പ്രസിഡൻറ് വി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡൻറ് ടി.കെ. വിജയന്‍, പ്രിന്‍സിപ്പല്‍ സൂസന്‍ സാമുവല്‍, പ്രോഗ്രാം ഓഫിസര്‍ വര്‍ഗീസ് പോത്തന്‍, നിര്‍വാഹക സമിതി അംഗങ്ങളായ എസ്. ശശികുമാര്‍, രാജഗോപാല്‍, രാജി എബി, വര്‍ഗീസ് തോമസ്, സുഷ, സുലജ, സ്‌നേഹ സന്തോഷ്, ആദിത്യരാജ് എന്നിവർ സംസാരിച്ചു. പി.ടി.എയുടെ സഹകരണത്തോടെ ശുചീകരണ യജ്ഞവും ജൈവകൃഷിത്തോട്ട പരിപാലനവും പൂന്തോട്ട നിര്‍മാണവും നടന്നു. പ്ലാസ്റ്റിക്കിനെതിരെ വിദ്യാർഥികളുടെ േബാധവത്കരണം മാന്നാർ: പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ വിദ്യാർഥികൾ ബോധവത്കരണം നടത്തി. മാന്നാർ നായർ സമാജം സ്കൂളിലെ നാഷനൽ സർവിസ് സ്കീം 470ാം യൂനിറ്റി​െൻറ നേതൃത്വത്തിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. പൊതൂർ ഗ്രാമത്തിലെ വീടുകളിൽ വിദ്യാർഥികൾ പ്ലാസ്റ്റിക് ബാഗുകളുടെ ദോഷങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ വി. മനോജ്, േപ്രാഗ്രാം ഓഫിസർ കെ.ആർ. പ്രദീപ്കുമാർ, അനൂപ്, വിദ്യാർഥികളായ ജിസ് ഡൊമിനിക്, എസ്. അശ്വിൻ, അഭിറാം, ശ്രീലക്ഷ്മി, നന്ദു നാരായണൻ, ഗായത്രി എം. പിള്ള, സുനിൽ പട്ടരോടത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story