Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനങ്ങളെ...

വയോജനങ്ങളെ ആദരിക്കുന്നതും ഭാരതസംസ്‌കൃതിയുടെ പ്രതീകം^ കെ.സി. വേണുഗോപാൽ

text_fields
bookmark_border
വയോജനങ്ങളെ ആദരിക്കുന്നതും ഭാരതസംസ്‌കൃതിയുടെ പ്രതീകം- കെ.സി. വേണുഗോപാൽ വയോജനങ്ങളെ ആദരിക്കുന്നതും ഭാരതസംസ്‌കൃതിയുടെ പ്രതീകം -കെ.സി. വേണുഗോപാൽ ഹരിപ്പാട്: വയോജനദിനം ആചരിക്കുന്നതും വയോജനങ്ങളെ ആദരിക്കുന്നതും ഭാരതസംസ്‌കൃതിയുടെ പ്രതീകമാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പുണ്യ സായന്തനം വയോജനദിനാചരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 80 വയസ്സ് കഴിഞ്ഞ 200ഓളം പേരെ ആദരിച്ചു. സാന്ത്വനം പ്രസിഡൻറും ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. വാഴൂർ ആശ്രമ മഠാധിപതി ഭൂമാനന്ദതീർഥപാദം സന്ദേശം നൽകി. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി സി.എസ്. സുജാത വയോജനങ്ങളെ ആദരിച്ചു. മുട്ടം കണിച്ചല്ലൂർ എൽ.പി സ്‌കൂളിൽ പുഷ്പഗിരി മെഡിക്കൽ കോളജ് ചീഫ് ഫിസിഷ്യൻ ഡോ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡൻറ് എൻ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഏവൂർ എസ്.കെ.വി.യു.പി സ്‌കൂളിൽ ബ്ലോക്ക് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. കെ. വിശ്വപ്രസാദ് അധ്യക്ഷത വഹിച്ചു. ചേപ്പാട് പി.എം.ഡി.യു.പി സ്‌കൂളിൽ സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ ചെയർമാൻ പ്രഫ. ആർ. അജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി സന്ദേശം നൽകി. ജില്ല സബ്ജഡ്ജി വി. ഉദയകുമാർ വയോധികരെ ആദരിച്ചു. അഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. വിവിധ ചടങ്ങുകളിലായി ഫാദർ കോശി മാത്യു, രാധാ രാമചന്ദ്രൻ, എം. മണിലേഖ, എസ്. സുജിത്, നിഷാ ജയൻ, കുമാരി അമ്പിളി, വിജയലക്ഷ്മി, ആർ. രാജേഷ്, രവീന്ദ്രനാഥൻ നായർ, ബേബി ലക്ഷ്മി, ഹരികുമാർ മാടയിൽ, എം.കെ. ശ്രീനിവാസൻ, വി. രാധാകൃഷ്ണൻ നായർ, ലാലി ആർ.പിള്ള, കെ. സോമനാഥൻ നായർ, ടി.വി. വിനോബ്, എസ്. ജയചന്ദ്രൻ, ജി. സനാജി, കെ. രാജശേഖരൻ, രഘു കളത്തിൽ, ജി. ഹരികുമാർ, കെ.ജി. സജീവ്, ശശാങ്കൻ എന്നിവർ സംസാരിച്ചു. ബോധവത്കരണപദയാത്ര മുഹമ്മ: സ്വഛ് താ ഹി സേവ കാമ്പയിനി​െൻറ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ ബോധവത്കരണപദയാത്ര സംഘടിപ്പിച്ചു. പ്രസിഡൻറ് സിനിമോൾ സോമന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. നടേശന്‍, ജയമണി, സുധർമണി തമ്പാന്‍, എം. ഹഫ്‌സ ബീവി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story