Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിൻ ഇസ്​ലാമിക്...

കൊച്ചിൻ ഇസ്​ലാമിക് സെൻറർ ഉദ്ഘാടനം

text_fields
bookmark_border
കൊച്ചി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടിയിൽ 14ന് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ റീജനൽ ഓഫിസ്, സ്റ്റുഡൻറ്സ് ഹോസ്റ്റൽ, സഹചാരി സ​െൻറർ, സെക്കൻഡറി മദ്റസ എന്നിവയാണ് മന്ദിരത്തിലുള്ളത്. ഉദ്ഘാടനത്തി​െൻറ ഭാഗമായി വിവിധ റിലീഫ് വിതരണങ്ങൾ, മെഡിക്കൽ ക്യാമ്പ്, മദ്റസ വിദ്യാർഥികൾക്ക് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. മതസഹിഷ്ണുത സംരക്ഷണ ദിനാചരണം കൊച്ചി: കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഗാന്ധിജയന്തി ദിനം മതസഹിഷ്ണുത സംരക്ഷണദിനമായി ആചരിച്ചു. കോൺഗ്രസ് (എസ്) പ്രവർത്തകർ രാജേന്ദ്രമൈതാനിയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മതസഹിഷ്ണുത സംരക്ഷണ സന്ദേശയാത്ര നടത്തി. സിേമ്പാസിയം കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി.എ. അഷ്റഫ് അധ്യക്ഷതവഹിച്ചു. ഇ.കെ. മുരളീധരൻ മാസ്റ്റർ, വി.കെ. ബാബു, അഡ്വ. ടി.വി. വർഗീസ്, വി.കെ. മോഹനൻ, മാത്യൂസ് കോലഞ്ചേരി, വി.വി. സന്തോഷ്, കെ.ജെ. ബേസിൽ, കെ.ജെ. സേവ്യർ, മുളവുകാട് തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story