Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്മനം രാജശേഖരൻ...

കുമ്മനം രാജശേഖരൻ രാജിവെക്കണം ^നവകേരള വേദി

text_fields
bookmark_border
കുമ്മനം രാജശേഖരൻ രാജിവെക്കണം -നവകേരള വേദി കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ തൽസ്ഥാനം രാജിവെക്കണമെന്ന് നവകേരള വേദി ചെയർമാൻ പി.ബി. സത്യൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി യിൽ അഴിമതി, ദേശദ്രോഹം, അസൻമാർഗിക പ്രവർത്തനങ്ങൾ എന്നിവ അരങ്ങുതകർക്കുകയാണ്. ഇതൊന്നും നിയന്ത്രിക്കാൻ പ്രസിഡൻറിന് കഴിയുന്നില്ല. അഴിമതിക്കെതിരെ വെള്ളപൂശുന്ന സമീപനമാണ് പ്രസിഡൻറ് നടത്തുന്നത്. മതിലകത്തെ കള്ളനോട്ടടി, മെഡിക്കൽ കോഴ, വ്യാജ രസീത് അടിച്ച് പണം പിരിക്കൽ എന്നിവയിലൊക്കെ ഇതു തന്നെയാണ് സമീപനം. കണ്ണന്താനത്തെ മന്ത്രിയാക്കിയപ്പോൾ പകച്ചുനിന്ന പ്രസിഡൻറ് എൻ.ഡി.എ യുടെ പേരിൽ ജനപിന്തുണയില്ലാത്ത പലരെയും കൊണ്ടു നടക്കുകയാണെന്നും മുൻ കർഷക മോർച്ച നേതാവ് കൂടിയായ പി.ബി. സത്യൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുരളി അയ്യപ്പൻകാവും പെങ്കടുത്തു. കായൽ ഫുഡ്ഫെസ്റ്റ് കൊച്ചി: ഹോട്ടൽ സാസ് ടവറിൽ കായൽ മീനുകൾക്ക് മാത്രമായി ഫുഡ്ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച മുതൽ ഇൗ മാസം 10 വരെയാണ് പരിപാടിയെന്ന് മാനേജിങ് ഡയറക്ടർ ആർ. ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എല്ലാവിധ ശുദ്ധജലമത്സ്യങ്ങളുടെയും വിഭവങ്ങൾ ലഭ്യമായിരിക്കും. ഉച്ചക്ക് 12.30 മുതൽ രാത്രി 10 വരെയാണ് സമയം. വാർത്തസമ്മേളനത്തിൽ ഷെഫ് ജി.ആർ. രതീഷ്, വിമൽ സേവ്യർ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story