Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫ് 24 മണിക്കൂർ...

യു.ഡി.എഫ് 24 മണിക്കൂർ രാപകൽ സമരം നാളെ

text_fields
bookmark_border
ആലപ്പുഴ: യു.ഡി.എഫി​െൻറ 24 മണിക്കൂർ നീളുന്ന രാപകൽ സമരം വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ 10 വരെ ആലപ്പുഴ ടൗൺ ഹാൾ അങ്കണത്തിൽ പ്രത്യേക വേദിയിൽ നടക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാനും കൺവീനർ ബി. രാജശേഖരനും അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നടപടികൾക്കെതിെരയും മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ടും സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിെരയുമാണ് രാപകൽ സമരങ്ങൾ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉദ്ഘാടനം ചെയ്യും. രാപകൽ സമരവേദിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കൾ സംസാരിക്കും. അമ്മ മരത്തണലുമായി ബി.ജെ.പി ചേർത്തല: 'പ്രകൃതിയെ സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' മുദ്രാവാക്യവുമായി കണിച്ചുകുളങ്ങരയിൽ ബി.ജെ.പി അമ്മ മരത്തണലിൽ പരിപാടി സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതി അംഗം കണിച്ചുകുളങ്ങര മേൽശാന്തി വി.കെ. സുരേഷ് ശാന്തി എരവക്കാട്ട് ഭാരതിയമ്മക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മുകുന്ദപ്പണിക്കർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ജി. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി കണ്ണൻ, മണ്ഡലം വൈസ് പ്രസിഡൻറ് രേണുക, മണ്ഡലം സെക്രട്ടറി ജ്യോതി രാജീവ്, കെ.പി. സുരേഷ് കുമാർ, പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി അംഗം സ്വാമിനാഥൻ, കർഷകമോർച്ച ജില്ല കമ്മറ്റി അംഗം സദാശിവൻ നായർ, പഞ്ചായത്ത് ഭാരവാഹികളായ പുരുഷോത്തമൻ നായർ, ശകുന്തള തിലകൻ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് സുമ ചന്ദ്രബാബു, അനുശ്രീ, റോഷ്‌നി സുനിൽ കുമാർ എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story