Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി കടത്ത്:...

ലഹരി കടത്ത്: ഒമ്പതുമാസത്തിനിടെ പിടിയിലായത് 80 കുട്ടികൾ

text_fields
bookmark_border
ആലപ്പുഴ: കഞ്ചാവും ലഹരി ഗുളികകളും ഉൾെപ്പടെ കടത്തുന്ന കേസുകളിൽ ഒമ്പതുമാസത്തിനിടെ ജില്ലയിൽ പിടിയിലായത് 80 കുട്ടികൾ. 18 വയസ്സിന് താഴെ 10 പേരും 22 വയസ്സിന് താഴെ 70 പേരുമാണ് ഉള്ളത്. ലഹരിവസ്തുക്കളുടെ വിൽപന, ഉപയോഗം, കൈവശം സൂക്ഷിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എക്സൈസ് അധികൃതർ നടപടി എടുത്തത്. ഇവരിൽ പലരും ജയിലിൽ കഴിയുന്ന ചുരുങ്ങിയ കാലയളവിനിടെ പതിവ് കുറ്റവാളികളുമായി ചങ്ങാത്തത്തിലായി അവർക്കൊപ്പം കൂടുകയാണെന്ന് എക്സൈസി​െൻറ റിപ്പോർട്ട്. ജില്ലയിൽ ഇതുവരെ 204 കഞ്ചാവുകേസാണ് ഉണ്ടായിരിക്കുന്നത്. കൗമാരക്കാരായ വിദ്യാർഥികളാണ് കൂടുതലായും ലഹരി ഉപയോഗത്തിനും കടത്തിനും കൂട്ടുനിൽക്കുന്നത്. ജില്ലയിലെ ലഹരി മാഫിയകളുടെ പ്രവർത്തനം നന്നേ കുറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. തമിഴ്നാട്പോലുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ് ഇപ്പോൾ കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകൾ നാട്ടിലെത്തുന്നത്. ഇതിന് തടയിടാൻ ശക്തമായ നിരീക്ഷണം എക്സൈസ് നടത്തുന്നുണ്ടെങ്കിലും വമ്പന്മാർ രക്ഷപ്പെടുകയാണ് പതിവ്. ലഹരി മാഫി‍യകളുടെ ഇടനിലക്കാരാണ് സ്കൂൾ-കോളജ് വിദ്യാർഥികളെ വാഹകരാക്കുന്നത്. കേരളത്തി​െൻറ അതിർത്തികളിൽനിന്ന് വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് ശക്തമാകുന്നതായാണ് എക്സൈസി‍​െൻറ ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവി‍​െൻറ സാന്നിധ്യം വർധിക്കുന്നുണ്ട്. പലപ്പോഴും എക്സൈസ് വിഭാഗം തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടാൽ മാത്രമാണ് കേസെടുക്കാൻ ത‍യാറാകുന്നത്. തമിഴ്നാട് പൊലീസിൽ പരാതി വന്നാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. രക്തദാന ക്യാമ്പും പൊതുസമ്മേളനവും ആലപ്പുഴ: ദേശീയ രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും പൊതുസമ്മേളനവും എസ്.ഡി കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ല സന്നദ്ധ രക്തദാന സമിതി, കോളജ് എൻ.എസ്.എസ് യൂനിറ്റ്, വണ്ടാനം മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ. വീണ അധ്യക്ഷത വഹിച്ചു. സത്യസായി സേവ ഓർഗനൈസിങ് ജില്ല കോഓഡിനേറ്റർ പ്രേം സായി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ.എസ്. വിനീത് ചന്ദ്ര, ഡോ. വിപിൻ പ്രകാശ്, ജില്ല സന്നദ്ധ രക്തദാന സമിതി ജനറൽ കൺവീനർ കെ.ആർ. സുഗുണാനന്ദൻ, രക്തദാന സമിതി കോഓഡിനേറ്റർ എം. മുഹമ്മദ് കോയ, സീത ലക്ഷ്മി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story