Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടൽക്ഷോഭം: വീട്​...

കടൽക്ഷോഭം: വീട്​ നഷ്​ടപ്പെട്ടവരുടെ പുനരധിവാസം ഡിസംബറിനകം പൂർത്തീകരിക്കും: മത്സ്യബോർഡ് ചെയർമാൻ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് വീടുകൾ നഷ്ടമായവരുടെ പുനരധിവാസം ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിൽ സർക്കാർ കണക്ക് പ്രകാരം 127 പേരെയാണ് മാറ്റിതാമസിപ്പിക്കേണ്ടത്. വീട് വെക്കാനുള്ള സ്ഥലം അവർ സ്വയം കണ്ടെത്തി നൽകുകയാണ് ചെയ്യുന്നത്. സ്ഥലം കണ്ടെത്തിയാൽ സാങ്കേതിക -ധനസഹായം ഫഷറീസ് വകുപ്പ് നേരിട്ട് നൽകും. നിലവിൽ വീടുവെക്കുന്നതിന് ഓരോ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപയാണ് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. നിരവധി പേർ സ്ഥലം കണ്ടെത്തികഴിഞ്ഞു. മറ്റ് ജില്ലകളിലേ പോലെ ഫ്ലാറ്റുകൾ വേണ്ടന്ന നിലപാട് ദുരിതബാധിതർ സ്വീകരിച്ചതാണ് പുനരധിവാസം വൈകാൻ കാരണമെന്ന് ചിത്തരഞ്ജൻ പറഞ്ഞു. ഭൂമിയുടെ വില കൂടിയതും മറ്റൊരു കാരണമായി. എന്നാൽ, നിലവിലെ പ്രതിസന്ധികൾ എല്ലാം മറികടക്കാൻ കഴിഞ്ഞതാണ് പുനരധിവാസ നടപടി എളുപ്പമാക്കി തീർത്തത്. ഒടുവിൽ മന്ത്രിമാർ ഇടപ്പെട്ടു; തർക്കം പരിഹരിച്ചു; ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി പുനരാരംഭിച്ചു ആലപ്പുഴ: പൈപ്പ് അറ്റകുറ്റപ്പണിയുടെ പേരിൽ നഗരത്തിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. തർക്കം അനന്തമായി നീളുന്നത് പരിഹരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും തമ്മിൽ തലസ്ഥാനത്ത് ഉദ്യോഗസ്ഥ സ്ഥലത്തിൽ നടത്തിയ അനുരഞ്ജന ചർച്ചക്ക് ശേഷമാണ് മുടങ്ങിക്കിടന്ന പ്രവൃത്തികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ വാട്ടർ അതോറിറ്റി സ്വന്തം ചെലവിൽ പൂർവസ്ഥിതിയിലാക്കി നൽകാമെന്ന മന്ത്രി മാത്യു ടി. തോമസി‍​െൻറ ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത് . ജില്ല കലക്ടർ ടി.വി. അനുപമ പലതവണ യോഗം വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രിമാർ മുൻകൈഎടുത്ത് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. വിജയദശമി ദിനത്തിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ആലപ്പുഴ കലക്ടറേറ്റിന് പടിഞ്ഞാറ് റോഡ് വെട്ടിപ്പൊളിച്ചതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടർന്ന് അടിയന്തരമായി ചെയ്ത് തീർക്കേണ്ട 16 സ്ഥലങ്ങളിലെ അറ്റകുറ്റപ്പണി പൂർണമായും മുടങ്ങി. റോഡുകളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ 17ലക്ഷം രൂപ കെട്ടിവെക്കണമെന്ന് വാട്ടർ അതോറിറ്റിയോട് പൊതുമരാമത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാട്ടർ അതോറിറ്റി ആവശ്യം നിരാകരിച്ചതോടെ ഇരുവകുപ്പുകളും തമ്മിലുള്ള തർക്കം പുതിയതലത്തിലേക്ക് മാറുകയും ചെയ്തു. പ്രശ്നം പരിഹരിച്ചെന്ന യോഗത്തി‍​െൻറ തീരുമാനം ഇരു ഓഫിസിലും തിങ്കളാഴ്ച എത്തി. ഇതോടെ അറ്റകുറ്റപ്പണി വാട്ടർ അതോറിറ്റി പുനരാരംഭിച്ചു. തിരുവമ്പാടിയിലാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. ബാക്കി 15 സ്ഥലങ്ങളിലും പണികൾ ഘട്ടം ഘട്ടമായി തീർക്കുമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് റാഷിദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story