Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി റോഡിൽ ഗതാഗത...

എം.ജി റോഡിൽ ഗതാഗത തിരക്കൊഴിയുന്നു; ആശ്വാസത്തോടെ കച്ചവടക്കാർ

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് വരെ മെട്രോ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ആശ്വസിക്കുന്നത് എം.ജി റോഡിലെ കച്ചവടക്കാരാണ്. മെട്രോ നിർമാണം മുതൽ തുടങ്ങിയതാണ് ചെറുതും വലുതുമായ കച്ചവടക്കാരുടെ ദുരിതം. അനിയന്ത്രിത ഗതാഗതക്കുരുക്കും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലപരിമിതിയുമാണ് പലർക്കും തിരിച്ചടിയായത്. കച്ചവടത്തില്‍ 60 ശതമാനത്തോളം ഇടിവുവന്നതോടെ പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപനങ്ങളും ഫെഡറല്‍ ബാങ്കി​െൻറ എം.ജി റോഡ് ശാഖയും ഇവിടെനിന്ന് മാറ്റി. ചിലര്‍ പ്രവര്‍ത്തനസമയവും ജോലിക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. സ​െൻറര്‍ സ്‌ക്വയര്‍ മാളില്‍പോലും തിരക്കില്ലാത്ത സ്ഥിതിയായി. സ്വര്‍ണം, വസ്ത്രം, ഇലക്ട്രോണിക് കച്ചവട സ്ഥാപനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്ന എം.ജി റോഡ് ഒാണക്കാലത്തുപോലും ആളൊഴിഞ്ഞ നിലയിലായിരുന്നു. നികുതിയും വൈദ്യുതി നിരക്കും കുറക്കുന്നതുള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉപയോഗിക്കാതെ കിടക്കുന്ന പൊതു--സ്വകാര്യ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന കച്ചവടക്കാരുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ല. മെട്രോ നിർമാണം പൂർത്തിയായതുമുതൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. ഇതിനിടെ, ചില കടകൾ പുതിയ ആളുകൾ ഏറ്റെടുത്ത് കച്ചവടം ആരംഭിച്ചിരുന്നു. പൂട്ടിയ കടകൾ തേടി പുതിയ ഏജൻസികളും എത്തിയിട്ടുണ്ട്. ചില കടകൾ നവീകരിക്കുന്ന തിരക്കിലാണ്. മെട്രോ വരുന്നതോടെ എം.ജി റോഡിൽ വീണ്ടും തിരക്കേറുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. എന്നാൽ, ചില കടകൾ അറ്റകുറ്റപ്പണി നടത്താൻപോലും പറ്റാതെ നാശമായിട്ടുണ്ടെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story