Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ നഗരസഭയിൽ ഫയൽ...

ആലപ്പുഴ നഗരസഭയിൽ ഫയൽ കാണാതായ സംഭവം ജീവനക്കാർക്കെതിരായ നടപടി: സ്​റ്റാഫ് യൂനിയൻ അഡ്​മിനിസ്​ട്രേറ്റിവ് ​ൈട്രബ്യൂണലിനെ സമീപിച്ചു

text_fields
bookmark_border
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടി​െൻറ സുപ്രധാന രേഖകൾ നഗരസഭയിൽ കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ പുറത്താക്കിയ നഗരസഭ ചെയർമാ​െൻറ നടപടിക്കെതിരെ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചതായി കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈട്രബ്യൂണൽ ചെയർമാനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. സത്യസന്ധരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയത്തി‍​െൻറ പേരിൽ ബലിയാടാക്കുകയായിരുന്നു. ടൗൺ പ്ലാനിങ് വിഭാഗത്തിലെ സെക്ഷൻ ക്ലർക്ക് സുജ, സൂപ്രണ്ട് പ്രശാന്ത് കുമാർ, പ്യൂൺ പോസ്റ്റിൽ ജോലിചെയ്യുന്ന മോളി, ഗീവർഗീസ് എന്നിവരെയാണ് പ്രത്യേക കൗൺസിൽ യോഗം ചേർന്ന് സസ്പെൻഡ് ചെയ്തത്. കാണാതായ ഫയലുകൾ എത്രയാണെന്നത് സംബന്ധിച്ച് നഗരസഭക്ക് ധാരണയിെല്ലന്ന് അവർ പറഞ്ഞു. ആദ്യം 34 ഫയലുകളിൽ 18 എണ്ണം തിരിച്ചെത്തിയെന്നും പിന്നീട് അത് തിരുത്തി നാല് ഫയലുകളാണെന്നും അധികൃതർ പറയുന്നു. മുമ്പ് സെക്ഷൻ കൈകാര്യം ചെയ്ത ക്ലർക്കുമാർക്ക് ഫയൽ ലഭിച്ചിരുന്നില്ല. ഇൗ വിവരം ജീവനക്കാർ രേഖമൂലം സെക്രട്ടറിക്കും ചെയർമാനും കൈമാറിയിരുന്നു. എന്നിട്ടും ജീവനക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു. ജീവനക്കാർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാതെ ചെയർമാൻ രാഷ്ട്രീയം കളിക്കുകയായിരുെന്നന്ന് അവർ ആരോപിച്ചു. നഗരസഭയിൽ നിലവിൽ റെക്കോഡ് സെക്ഷൻ ഇല്ല. ഇപ്പോഴും പഴയ ഫയലുകൾ ചാക്കിൽ കെട്ടിയും പുതിയ അനക്സ് കെട്ടിടത്തി​െൻറ മുകൾ നിലയിലും അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തോമസ് ചാണ്ടിയും തോമസ് ജോസഫും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും സംശയിക്കുന്നു. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ബുധനാഴ്ച കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ആലപ്പുഴയിൽ ചേരും. ജീവനക്കാരുടെ ധർണയും നഗരസഭ കവാടത്തിന് മുന്നിൽ നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ബി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി കെ.കെ. സുനിൽകുമാർ, വൈസ് പ്രസിഡൻറ് ബി. സുരേഷ്, ജില്ല സെക്രട്ടറി ആർ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. കാമ്പസുകളിൽ എസ്.എഫ്.െഎ അക്രമം അഴിച്ചുവിടുന്നു -കെ.എസ്.യു ആലപ്പുഴ: ജില്ലയിലെ കാമ്പസുകളിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാെണന്ന് കെ.എസ്.യു. കാമ്പസുകളിലെ ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുകയാണെന്നും ജില്ല പ്രസിഡൻറ് നിതിൻ എ. പുരയിടം ആരോപിച്ചു. എം.ജി കോളജിലെ എ.ബി.വി.പിയുടെ ഫാഷിസത്തെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുകോളജുകളിൽ ഫാഷിസ്റ്റ് ശക്തികളായി പ്രവർത്തിക്കുകയാണ്. എസ്.ഡി കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, ഹരിപ്പാട് ടി.കെ.എം കോളജ് കെ.എസ്.യു വൈസ് പ്രസിഡൻറ് എന്നിവരെ അകാരണമായി എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഇവർ ചികിത്സയിലാണ്. കായംകുളത്തും സമാനസംഭവം ഉണ്ടായി. വ്യാപകമായി നടക്കുന്ന അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സി.പി.എം വിഷയത്തിൽ പ്രതികരിക്കണം. കാമ്പസുകളിൽ മതേതര പ്രസ്ഥാനങ്ങൾ നിലനിൽക്കണമെന്നാണ് കെ.എസ്.യു ആഗ്രഹിക്കുന്നത്. എന്നാൽ, എസ്.എഫ്.ഐ ഇതിന് കടകവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ആക്രമണത്തിൽ എസ്.പിക്കുൾെപ്പടെ പരാതി നൽകാനും നിയമപരമായ പോരാട്ടങ്ങൾ തുടരാനും കെ.എസ്.യു തീരുമാനിച്ചു. എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിൽ കെ.എസ്.യു പഠിപ്പ് മുടക്കൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story