Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയിൽ അധികൃതരിൽനിന്ന്​...

ജയിൽ അധികൃതരിൽനിന്ന്​ സന്തോഷവാർത്ത അറിഞ്ഞു; കണ്ണുനിറഞ്ഞ്​ ദിലീപ്​

text_fields
bookmark_border
ആലുവ: കാത്തിരിപ്പിനും പ്രാർഥനകൾക്കുമൊടുവിൽ ആലുവ സബ്ജയിലിലെ രണ്ടാം നമ്പർ സെല്ലിൽ തടവുകാരനായ ദിലീപിനെ തേടി ആ സന്തോഷ വാർത്തയെത്തി. ചാനലിൽ വാർത്ത കണ്ട ജയിൽ അധികൃതരാണ് ഹൈകോടതി ജാമ്യം അനുവദിച്ച കാര്യം നടനെ ആദ്യം അറിയിച്ചത്. അത് കേട്ടതോടെ ദിലീപ് കരഞ്ഞുപോയി. മുമ്പ് ജാമ്യാപേക്ഷ നൽകി കാത്തിരുന്നപ്പോഴെല്ലാം നിരാശയായിരുന്നു ഫലം. ഏറെ പ്രതീക്ഷയോടെ അനുകൂല വിധി കാത്തിരുന്ന ദിലീപ് ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു അപ്പോഴെല്ലാം. അതിൽനിന്ന് വ്യത്യസ്തമായി ഇന്നലത്തെ വിധി കേട്ടപ്പോൾ അദ്ദേഹം അറിയാതെ വിതുമ്പി. സഹതടവുകാരുമായും സന്തോഷം പങ്കുെവച്ചു. പിന്നീട് വീട്ടിലെത്താൻ അക്ഷമയോടെയുള്ള കാത്തിരിപ്പ്. വെള്ള ഷർട്ട് ധരിച്ച് വിധിപ്പകർപ്പ് എത്താൻ കാത്തിരുന്നു. അഭിഭാഷകനെത്തി രേഖകൾ കൈമാറിയതോടെ സ്വാതന്ത്ര്യത്തിലേക്ക്. ജയിലിലായ ശേഷം ദിലീപ് താടിയും മുടിയും നീക്കിയിരുന്നില്ല. വളര്‍ന്ന താടിയുമായി ചിരിച്ച് കൊണ്ട് കാറിനരികില്‍ നിന്നാണ് ദിലീപ് ആരാധകരെ അഭിവാദ്യം ചെയ്തത്. കാറില്‍ പറവൂര്‍ കവലയിലെ തറവാട്ട് വീട്ടിലേക്ക് തിരിച്ച ദിലീപിനെ ആരാധകര്‍ ബൈക്കില്‍ അനുഗമിച്ചു. ഇവിടെയും അദ്ദേഹം ആരാധകരെ നിരാശരാക്കിയില്ല. ആരാധകർക്കൊപ്പംനിന്ന് സെൽഫിയെടുക്കാനും തയാറായി.
Show Full Article
TAGS:LOCAL NEWS 
Next Story