Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിലെ...

മൂവാറ്റുപുഴയിലെ റോഡുകളിൽ മാലിന്യം നിറഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും ശുചീകരണപ്രവർത്തനങ്ങൾ പൊടിപൊടിക്കുമ്പോഴും നഗരത്തിലെ റോഡുകൾ മലിനം. ഇ.ഇ.സി ബൈപാസ് റോഡ്, റോട്ടറി റോഡ്, കോതമംഗലം റോഡ്, മാർക്കറ്റ് റോഡ്, ആരക്കുഴ റോഡ് എന്നിവിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. നാലുദിവസം അവധിയായതിനാൽ മാലിന്യം നീക്കാതിരുന്നതാണ് കെട്ടിക്കിടക്കാൻ കാരണം. സാധാരണ കൂട്ട അവധിക്ക് പകരം തൊഴിലാളികളെ െവച്ച് മാലിന്യം നീക്കാറുണ്ടായിരുന്നു. റോഡുകളിൽ മാലിന്യം നിറഞ്ഞതോടെ പകർച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ. എന്നാൽ, നഗരസഭ ആരോഗ്യ വിഭാഗം നിസ്സംഗത തുടരുകയാണ്. ഗാന്ധിജയന്തി ദിവസം നഗരസഭ ഓഫിസ് പരിസരം മാത്രം വൃത്തിയാക്കി. മാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാൻ സർക്കാർ കഴിഞ്ഞ മാസം പുതിയ പദ്ധതി കൊണ്ടുവെന്നങ്കിലും യോഗം വിളിച്ചതൊഴിച്ചാൽ മറ്റ് നടപടികൾ ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story