Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോചനം 85...

മോചനം 85 ദിവസത്തിനുശേഷം

text_fields
bookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജൂലൈ 10ന് അറസ്റ്റിലായ നടൻ ദിലീപ് പുറത്തിറങ്ങുന്നത് 85 ദിവസം നീണ്ട ജയിൽജീവിതത്തിനുശേഷം. കോടതികൾ കയറിയിറങ്ങി സമ്പാദിച്ച ജാമ്യം ദിലീപിനും ആരാധകർക്കും നൽകുന്ന ആത്മവിശ്വാസവും ആശ്വാസവും ചെറുതല്ല. കർശനമെന്ന് പറയുേമ്പാഴും സാധാരണ ജാമ്യത്തിനുള്ള വ്യവസ്ഥകൾ മാത്രമാണ് കോടതി നിർദേശിച്ചിട്ടുള്ളത് എന്നത് ദിലീപിന് ഏറെ സഹായകമാകും. ഇന്ത്യയിൽ എവിടെയും പോകാൻ ജാമ്യവ്യവസ്ഥകളിൽ തടസ്സമില്ലാത്തതിനാൽ ചിത്രീകരണം മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. 50 കോടിയോളം മുതൽമുടക്കുള്ള ആറോളം ചിത്രങ്ങളുടെ നിർമാണജോലികളാണ് ദിലീപ് ജയിലിലായതോടെ തടസ്സപ്പെട്ടത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കേണ്ടതിനാൽ വിദേശത്ത് പോകുന്നതിന് മാത്രമേ തടസ്സമുണ്ടാകൂ. ദിലീപി​െൻറ സൗകര്യാർഥം ചിത്രീകരണം ക്രമീകരിക്കാനും ബന്ധപ്പെട്ടവർക്ക് കഴിയും. ആലുവ സബ് ജയിലിലെ രണ്ടാം നമ്പർ സെല്ലിൽ 523ാം നമ്പർ തടവുകാരനായാണ് ദിലീപിനെ പാർപ്പിച്ചിരുന്നത്. പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയോടെയാണ് നാലുതവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അപേക്ഷ ഒാരോ തവണയും തള്ളപ്പെട്ടത് താരത്തെ അങ്ങേയറ്റം നിരാശനാക്കി. കോടതിയിൽ ഹാജരാക്കുേമ്പാൾ കൂക്കിവിളികളുമായി ജനം വളയുന്നത് പതിവായതോടെ സുരക്ഷകാരണങ്ങൾ മുൻനിർത്തി വിചാരണ വിഡിയോ കോൺഫറൻസ് വഴിയാക്കി. ഇതോടെ, വല്ലപ്പോഴെങ്കിലും പുറം ലോകം കാണാനുള്ള അവസരവും നഷ്ടമായി. പിന്നീട് സെപ്റ്റംബർ ആറിന് പിതാവി​െൻറ ശ്രാദ്ധ ചടങ്ങുകളിൽ പെങ്കടുക്കാൻ രണ്ടുമണിക്കൂർ കോടതി അനുവദിച്ചിരുന്നു. കോടതിയുടെ നിർദേശങ്ങൾ പൂർണമായി പാലിച്ച് നിശ്ചിത സമയത്തിന് 10 മിനിറ്റിനുമുമ്പ് ദിലീപ് ജയിലിൽ തിരിച്ചെത്തുകയും ചെയ്തു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ 'രാമലീല'യെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതും അതിന് പിന്നാലെ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതും താരത്തി​െൻറ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചിത്രത്തി​െൻറ വിജയം ദിലീപി​െൻറ ജനകീയ കോടതിയിലെ വിജയമായി ചിത്രീകരിച്ച് അനുകൂലതരംഗം സൃഷ്ടിക്കാൻ ബോധപൂർവശ്രമം നടക്കുന്നതായും ആരോപണം ശക്തമാണ്. കേസി​െൻറ നാൾവഴി... ഫെബ്രുവരി 17: ഒാടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെടുന്നു. ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ. ഫെബ്രുവരി 19: മുഖ്യപ്രതി പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച വടിവാൾ സലീം, പ്രദീപ് എന്നിവർ അറസ്റ്റിൽ. ഫെബ്രുവരി 21: അന്വേഷണസംഘം ദിലീപി​െൻറ മൊഴി രേഖപ്പെടുത്തി. ഫെബ്രുവരി 23: കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയും കൂട്ടാളി വിജീഷും അറസ്റ്റിൽ. ഫെബ്രുവരി 25: ആക്രമണത്തിനിരയായ നടി പ്രതികളെ തിരിച്ചറിഞ്ഞു. ഏപ്രിൽ 20: കേസിൽ ത​െൻറ പേര് പറയാതിരിക്കാൻ വിഷ്ണു എന്നയാൾ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി ഡി.ജി.പിക്ക് ദിലീപി​െൻറ പരാതി. ജൂൺ 24: കേസിൽ ദിലീപി​െൻറ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ പൊലീസിന്. ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമമെന്ന് ദിലീപ്. ജൂൺ 25: ദിലീപിനെ ബ്ലാക്മെയിലിന് ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവർ അറസ്റ്റിൽ. ജൂൺ 28: ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും അന്വേഷണസംഘം 13 മണിക്കൂറോളം ചോദ്യം ചെയ്തു. ജൂലൈ 10: ദിലീപ് അറസ്റ്റിൽ. ജൂലൈ 11: ദിലീപിനെ താരസംഘടനയായ 'അമ്മ'യിൽനിന്ന് പുറത്താക്കി. ജൂലൈ 12: രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ 15: ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ജൂലൈ 25: ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ജൂലൈ 28: ഡ്രൈവർ അപ്പുണ്ണിയെ ചോദ്യം ചെയ്തു. ആഗസ്റ്റ് 29: ജാമ്യാപേക്ഷ ഹൈകോടതി വീണ്ടും തള്ളി. സെപ്റ്റംബർ ആറ്: പിതാവി​െൻറ ശ്രാദ്ധ ചടങ്ങുകളിൽ പെങ്കടുക്കാൻ കോടതി അനുമതിയോടെ ദിലീപ് വീട്ടിലെത്തി. രണ്ടുമണിക്കൂറിനുശേഷം വീണ്ടും ജയിലിലേക്ക്. സെപ്റ്റംബർ 18: ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി. ഒക്ടോബർ മൂന്ന്: ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story