Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിമോസിനെ കണ്ട് കൊതി...

ലിമോസിനെ കണ്ട് കൊതി മാറാതെ ജനം; ഏത് ഗണത്തില്‍പെടുത്തണമെന്നറിയാതെ ഉദ്യോഗസ്ഥര്‍

text_fields
bookmark_border
കാക്കനാട്: ദുബൈയില്‍നിന്ന് എത്തിയ ഭീമന്‍ കാര്‍ നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. പത്തര മീറ്റര്‍ നീളമുള്ള ഇറക്കുമതി ചെയ്ത 'ലിമോസിന്‍' എന്ന ആഡംബര കാറാണ് എറണാകുളം ആര്‍.ടി.ഒയില്‍ രജിസ്‌ട്രേഷന് എത്തിച്ചത്. ചൊവ്വാഴ്ച സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കാര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നീളം കൂടുതലായതിനാൽ കലക്ടറേറ്റ് വളപ്പ് കടന്നില്ല. റോഡരികില്‍ നിര്‍ത്തിയിട്ടാണ് 2005 മോഡലായ വാഹനത്തി​െൻറ ടെസ്റ്റിനുള്ള നടപടി പരിശോധിച്ചത്. കാര്‍ കാക്കനാട് എത്തിയതറിഞ്ഞ് ഒട്ടേറെ പേർ തടിച്ചുകൂടി. റോഡില്‍ ചെറിയ ഗതാഗതക്കുരുക്കും ഉണ്ടായി. കെ.എല്‍.സി എല്‍ 76666 എന്ന നമ്പറാണ് ഉടമ ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലെ ഒരു വാഹനം എറണാകുളം ആര്‍.ടി.ഒയില്‍ രജിസ്‌ട്രേഷന് എത്തുന്നതെന്ന് ആര്‍.ടി.ഒ സജി വര്‍ഗീസ് പറഞ്ഞു. വിദേശത്തുനിന്ന് ഇത്തരത്തിലെ വാഹനം ഇവിടെ രജിസ്ട്രേഷൻ ചെയ്യാന്‍ കടമ്പകള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീളം കൂടുതല്‍ ഉള്ളതുകൊണ്ട് ഏത് ഇനം വാഹനത്തിൽപെടുത്തി രജിസ്ട്രേഷൻ നടത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥര്‍. സംശയ നിവാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് ആര്‍.ടി.ഒയും സംഘവും. ചെങ്ങന്നൂര്‍ സ്വദേശിയും ഇടപ്പള്ളി ഒബറോൺ മാളിലെ സിനിമാറ്റിക്‌സ് മള്‍ട്ടിപ്ലസ് തിയറ്റര്‍ ഉടമയുമായ ബാബു ജോണാണ് ദുൈബയില്‍ എട്ട് കോടിയോളം വിലവരുന്ന ആഡംബര കാര്‍ എറണാകുളത്ത് എത്തിച്ചത്. ദുബൈയില്‍ ബാബു ജോണി​െൻറ ബിസിനസ് പാര്‍ട്ണറായ പഞ്ചാബ് സ്വദേശി ഗുരുദേവ് സിങ്ങുമായി ഒന്നിച്ചാണ് വാഹനവുമായി ഇവിടെ എത്തിയത്. ദുബൈയില്‍ ട്രക്ക് ബിസിനസ് നടത്തുന്ന ഇവര്‍ 3500 കിലോമീറ്റര്‍ അവിടെ സര്‍വിസ് നടത്തിയിട്ടുണ്ട്. ദുൈബയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചി പോര്‍ട്ടില്‍ എത്തിച്ച് മട്ടാഞ്ചേരി ജോയൻറ് ആര്‍.ടി.ഒയില്‍നിന്ന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ വാങ്ങിയിരുന്നു. സിനിമ ഷൂട്ടിങ്ങിനുവേണ്ടിയാണ് കാര്‍ കൊച്ചിയിലെത്തിച്ചതെന്ന് ഉടമകള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story