Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയെസ് ടു ഫുട്ബാൾ, നോ ടു ...

'യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്സ്' പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
കൊച്ചി: ലഹരിമരുന്ന് ഉപയോഗത്തിന് തടയിടാൻ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടി 'യെസ് ടു ഫുട്ബാൾ, നോ ടു ഡ്രഗ്സ്' പ്രചാരണ പരിപാടി ബുധനാഴ്ച തുടങ്ങും. രാവിലെ ഏഴുമുതൽ ഒമ്പതുവരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പരിപാടി. രാവിലെ നഗരത്തിലൂടെ വാക്കത്തൺ നടത്തും. മയക്കുമരുന്നിനെതിരായി ദർബാൾ ഹാൾ ഗ്രൗണ്ടില്‍ സ്ഥാപിക്കുന്ന പ്രത്യേകം ഗോള്‍ പോസ്റ്റുകളില്‍ 'ഗോള്‍ വര്‍ഷം', ബലൂണ്‍ പറത്തല്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, ചിത്രരചന എന്നിവയും നടക്കും. ഹൈേകാടതി ചീഫ് ജസ്റ്റിസ്‌ നവനീതി പ്രസാദ്‌ സിങ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഹൈകോടതി ജസ്റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ അടക്കമുള്ളവർ പങ്കെടുക്കും. രാവിലെ 6.30ന് പരിപാടികള്‍ ആരംഭിക്കും. മയക്കുമരുന്നിനെതിരെ എല്ലാവരും ഒരുമിക്കണമെന്ന് കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story