Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകച്ചവട സ്ഥാപനങ്ങള്‍...

കച്ചവട സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന്​ മോഷണ ശ്രമം

text_fields
bookmark_border
കുന്നുകര: കവലയിലെ ആറ് കച്ചവട സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം. രണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍, രണ്ട് മില്‍മ ബൂത്തുകള്‍, ചെരിപ്പ് കട എന്നിവയാണ് കുത്തിത്തുറന്നത്. കുറ്റിപ്പുഴ ഭാഗത്ത് ടെക്സ്െറ്റെൽസും കുത്തിത്തുറന്നു. പുലർച്ച കുന്നുകര ജങ്ഷനിലെത്തിയ നാട്ടുകാരാണ് കടകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കടകളില്‍നിന്ന് നഷ്ടപ്പെട്ടവ സംബന്ധിച്ച് പരിശോധന നടത്തിവരുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ കുന്നുകര കവലയില്‍ മാത്രം നിരവധി കടകളില്‍ മോഷണം നടന്നെങ്കിലും ഒന്നില്‍ പോലും തുമ്പുണ്ടാക്കാന്‍ പൊലീസിനായില്ല. രാത്രി കാല പട്രോളിങ് കാര്യക്ഷമമാക്കാത്തതാണ് സാമൂഹിക വിരുദ്ധശല്യവും മോഷണവും അരങ്ങ് തകർക്കാൻ കാരണമെന്ന് വ്യാപാരികള്‍ ആരോപിച്ചു. കുന്നുകര മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് കെ.സി. ജേക്കബ് പ്രതിഷേധിച്ചു. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീറി​െൻറ നേതൃത്വത്തില്‍ പൊലീസ് കടകളിലെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story