Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ വിതരണത്തിലെ...

റേഷൻ വിതരണത്തിലെ പാളിച്ചകൾ വ്യാപാരികളുടെ മേൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
റേഷൻ വിതരണത്തിലെ പാളിച്ചകൾ വ്യാപാരികളുടെ മേൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു -ഉമ്മൻ ചാണ്ടി റേഷൻ വ്യാപാരികൾ ഉപവാസം തുടങ്ങി തിരുവനന്തപുരം: റേഷൻ വിതരണത്തിലെ പാളിച്ചകളുടെ ഉത്തരവാദിത്തം റേഷൻവ്യാപാരികളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭക്ഷ്യസുരക്ഷ നടപ്പാക്കിയ സാഹചര്യത്തിൽ റേഷൻ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും റേഷൻകടകളിലെത്തിക്കാനുള്ള പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്. പക്ഷേ, നാളിതുവരെ സമയബന്ധിതമായി വിതരണം നടത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. അസോസിയേഷൻ പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ ഇ. അബൂബക്കർ, മോഹനൻപിള്ള, മുട്ടത്തറ ഗോപകുമാർ, നൗഷാദ് പറക്കാടൻ, പി.ഡി. പോൾ, ജോൺസൺ വിളവിനാൽ തുടങ്ങിയവർ സംസാരിച്ചു. നവംബർ മുതൽ റേഷൻ വ്യാപാരികൾ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയാ‍യാണ് സമരം. ഉപവാസം ബുധനാഴ്ച സമാപിക്കും
Show Full Article
TAGS:LOCAL NEWS 
Next Story