Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എസ്.ഇ സൗത്ത് സോൺ ...

സി.ബി.എസ്.ഇ സൗത്ത് സോൺ ഗേൾസ് ഫുട്ബാൾ: മൈലാപ്പൂർ പി.എസ് സെക്കൻഡറി ജേതാക്കൾ

text_fields
bookmark_border
കൊച്ചി: ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ സൗത്ത് സൗണ്‍ ഗേള്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടർ 19 വിഭാഗത്തില്‍ തമിഴ്‌നാട് മൈലാപ്പൂര്‍ പി.എസ് സെക്കൻഡറി സ്‌കൂളും അണ്ടർ 17 വിഭാഗത്തില്‍ മുംബൈ റയാന്‍ ഇൻറര്‍നാഷനല്‍ സ്‌കൂളും ജേതാക്കളായി. ഫൈനലില്‍ മൈലാപ്പൂര്‍ സ്‌കൂൾ തമിഴ്‌നാട് മാത കൊണ്ടപ്പിള്ളി സ്‌കൂളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. റയാന്‍ സ്കൂൾ നെയ്‌വേലി ജവഹര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനെ അഞ്ചിനെതിരെ ആറുഗോളുകള്‍ക്കും പരാജയപ്പെടുത്തി. കേരളം, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 30 ടീമുകൾ മത്സരിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ബൈജു ബെന്‍ അധ്യക്ഷനായ ചടങ്ങില്‍ വോളിബാള്‍ താരം ടോം ജോസഫ് സമ്മാനം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story