Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പിനെ എതിർക്കുന്നവർ സാമൂഹിക ദ്രോഹികൾ ^മുഖ്യമന്ത്രി

text_fields
bookmark_border
പ്രതിരോധ കുത്തിവെപ്പിനെ എതിർക്കുന്നവർ സാമൂഹിക ദ്രോഹികൾ -മുഖ്യമന്ത്രി കൊച്ചി: മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ ആരോപണമുന്നയിക്കുന്നവർ സാമൂഹിക ദ്രോഹമാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും പ്രതിരോധ കുത്തിവെപ്പി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഒരു ശാസ്ത്രീയ തെളിവുമില്ലാതെയാണ് വ്യാജപ്രചാരണം. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. ലോകവും കാലവും മാറുകയാണ്. നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. ഇതിനനുസരണമായി മാറിച്ചിന്തിക്കാൻ കഴിയണം. എം. ആര്‍. വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. എം.ആര്‍ വാക്‌സിനേഷനെതിെര നടക്കുന്ന വിഡ്ഢിത്തം നിറഞ്ഞ പ്രചാരണങ്ങള്‍ക്കെതിെര കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ലോകത്തുടനീളം 1.5 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ റുബെല്ല മൂലം പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് കണക്ക്. 47,000 ത്തോളം കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യയില്‍ ഈ രോഗം ബാധിക്കുന്നു. ജര്‍മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന റുബെല്ല ഇപ്പോള്‍ കേരളത്തിലും കണ്ടുവരുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനൽ തുടങ്ങിയവർ സംസാരിച്ചു. മേയർ സൗമിനി ജയിൻ, ഹൈബി ഇൗഡൻ എം.എൽ.എ, പദ്ധതിയുടെ അംബാസഡർ നടി റിമ കല്ലിങ്കൽ തുടങ്ങിയവർ സംസാരിച്ചു. കലക്ടർ കെ. മുഹമ്മദ് വൈ.സഫീറുല്ല സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു. കലക്ടറുടെ മകള്‍ ഇക്രയ്ക്കും ഡോ. ഹനീഷി​െൻറ മക്കളായ മുഹമ്മദ് അഹ്‌സല്‍, ഹാല സ്വാലിഹ. ഹനിയ മറിയ, ഹെസ ഹിന്ദ് എന്നിവര്‍ക്കും ആദ്യപ്രതിരോധ കുത്തിവെപ്പ് നല്‍കി. ആരോഗ്യകേരളം തീം സോങ് സീഡി മുഖമന്ത്രിയില്‍ നിന്ന് ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story