Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാത്മജിക്ക്​...

മഹാത്മജിക്ക്​ സ്​മരണാഞ്​ജലി

text_fields
bookmark_border
മൂവാറ്റുപുഴ: നാടെങ്ങും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്‌കൂൾ സ്റ്റുഡൻറ് െപാലീസ് കാഡറ്റ് യൂനിറ്റി​െൻറ ഗാന്ധിജയന്തി വാരാഘോഷം എസ്.ഐ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ജി. ദാസ് അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി.എൻ. പ്രഭ, പി.ടി.എ വൈസ് പ്രസിഡൻറ് സുലീപ്, ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, ആശ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് ജനസദസ്സ് നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു, ജോസ് പെരുമ്പിള്ളിക്കുന്നേൽ, എൻ.കെ. അനിൽകുമാർ, വി.എം. സൈനുദ്ദീൻ, സമീർ കോണിക്കൽ, ജിമ്മി തോമസ്, ജിൻറ ടോമി, സാേൻറാസ് മാത്യു, ജോളി പൈക്കാട്ട്, സി.എ. ബാബു, ജോൺസൻ തോമസ്, െജയ്മി കൊച്ചുകുടി എന്നിവർ സംസാരിച്ചു. എസ്.വൈ.എസ് മൂവാറ്റുപുഴ സോണ്‍ കമ്മിറ്റി പായിപ്ര പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പെരുമറ്റം അംഗന്‍വാടി പരിസരം ശുചീകരിച്ചു. അഹമ്മദുല്‍ ബദവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എം. അലിയാര്‍ മുസ്ലിയാര്‍, നിയാസ് രണ്ടാര്‍, ബഷീര്‍ മാസ്റ്റര്‍, അബ്ദുല്‍ അലി, അന്‍സാര്‍ മുണ്ടപ്പിള്ളി, അനസ് പുഴക്കര, ഉബൈസ്, എം.എസ്. കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്‌കൂൾ നാഷനല്‍ സര്‍വിസ് സ്‌കീം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദ്വിദിന ക്യാമ്പ് നടത്തി. ജൈവ വൈവിധ്യ പാര്‍ക്ക് നിർമാണം, സ്‌കൂള്‍ ലൈബ്രറി നവീകരണം, അശരണര്‍ക്ക് വിട് നിര്‍മിച്ചുനല്‍കല്‍, പാവപ്പെട്ടവര്‍ക്ക് ശുചിമുറി നിര്‍മിച്ചുനല്‍കല്‍ എന്നിവ നടത്തി. പ്രിന്‍സിപ്പൽ ഫാത്തിമ റഹീം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ ടി.എ. സുജ, വളൻറിയര്‍ സെക്രട്ടറിമാരായ ഹരിപ്രസാദ്, അനുപമ ഷാജി, സിദ്ധാർഥ് എ. മണി, പി. അപര്‍ണ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ആന്‍ മരിയ പാപ്പച്ചന്‍, അധ്യാപകരായ ഇ.ആര്‍. വിനോദ്, അമ്പിളി ടി. ഉണ്ണികൃഷ്ണന്‍, സി.എസ്. അഭിലാഷ്, പി.ടി.എ പ്രസിഡൻറ് പി.ടി. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story